27.6 C
Kollam
Wednesday, May 18, 2022
spot_img

കുമരകത്ത് പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കുമരകത്ത് യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുമരകം എം.ആർ.എഫ് ട്രെയിനിംഗ് സെന്ററിന് സമീപമുള്ള പുരയിടത്തിലെ മരത്തിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുമരകം പതിനാറാം വാർഡ് ചെപ്പന്നൂക്കരി വള്ളപ്പുരയ്ക്കൽ പരേതനായ രാജുവിന്റെയും, മെറീന(ലത)യുടെയും മകൻ മെൽവിനെയാണ് (18)മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്ന് കരുതുന്നു. ഞായറാഴ്ച രാവിലെ വീടിന് പിന്നിലെ പുരയിടത്തിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മെൽവിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് കുമരകം പൊലീസിൽ വിവരമറിയിക്കുകയും സ്ഥലത്ത് എത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് രാജു മരിച്ചതിന് ശേഷം മെൽവിൻ അമ്മ മെറീനയ്‌ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മ വീട് വിട്ട് ഇറങ്ങിയിരുന്നു. ഇതേ തുടർന്ന് മെൽവിന് മാനസിക വിഷമം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ കുമരകം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related Articles

stay connected

3,300FansLike
800FollowersFollow
17,200SubscribersSubscribe
- Advertisement -spot_img

Latest Articles