24.9 C
Kollam
Friday, October 29, 2021
spot_img

കുപ്രസിദ്ധമോഷ്ടാവ് മൊബൈൽ ഫോൺ മോഷണത്തിന് അറസ്റ്റിൽ

പളളിത്തോട്ടം : പള്ളിത്തോട്ടത്തുളള ഐസ്ലാന്റിലെ ഓഫീസ്റൂമിൽ നിന്നും ജീവനക്കാരന്റെ മൊബൈൽ ഫോൺ മോഷണം ചെയ്തയാൾ പോലീസ് പിടിയിലായി. പളളിത്തോട്ടം ഡോൺബോസ്കോ നഗർ 132 ൽ ലൂക്കോസ് മകൻ കൊടിമരം ജോസ് എന്നറിയപ്പെടുന്ന ജോസ് (35) ആണ് പോലീസ് പിടിയിലായത്. ഇയാൾ ഐസ്പ്ലാന്റിന്റെ ഓഫീസ് റൂമിൽ കയറി സൈഡ് ബോർഡിന്റെ പുറത്ത് സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷണം ചെയ്യുകയായിരുന്നു. ഫോൺ മോഷണം പോയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥലത്ത് ജോസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. തുടർന്ന് ടിയാൻ സഞ്ചരിക്കാറുള്ള മേഖലകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ജോസിനെ മൊബൈൽ ഫോണുമായി പിടികൂടുകയുമായിരുന്നു. കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, പളളിത്തോട്ടം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണകേസുകളിൽ പ്രതിയാണ് ഇയാൾ. പളളിത്തോട്ടം ഇൻസ്പെക്ടർ, ആർ. ഫയാസ്, സബ്ബ് ഇൻസ്പെക്ടർമാരായ ജിബി. വി.എൻ, അനിൽ ബേസിൽ, എൻ.ആർ സജീവ്, എ.എസ്സ്.ഐ കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles