25.5 C
Kollam
Tuesday, August 9, 2022
spot_img

കുത്തിവയ്പ്പ് റെക്കോർഡ് പക്ഷെ മൂന്നാം തരംഗത്തെ ചെറുക്കില്ല:വിദഗ്ദ്ധർ പറയുന്നു

ന്യൂഡൽഹി: 3.77 കോടി ഡോസ് വാക്സിൻ 6 ദിവസത്തിനിടെ നൽകാൻ കഴിഞ്ഞതായി കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പക്ഷെ കൊവിഡിൻ്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ നിലവിലെ വാക്സിനേഷന് കഴിഞ്ഞേക്കില്ലെന്ന് വിദഗ്ധർ. രാജ്യത്തെ വാക്സിനേഷൻ പുരോഗതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംതൃപ്തി അറിയിച്ചെങ്കിലും മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ള മാസങ്ങൾക്ക് മുൻപ് തന്നെ വാക്സിൻ വിതരണം പൂർത്തിയാക്കാൻ കഴിയില്ല എന്നതാണ് തിരിച്ചടിയാകുന്നത്. വാക്സിൻ ലഭ്യതയിലെ കുറവും ജനസംഖ്യയുമാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. എന്നൽ യഥാർത്ഥ കാരണം ജനിതകമാറ്റം സംഭവിച്ച ഡെൽറ്റ വൈറസുകളാണെന്ന വാദം ശക്തമാണ്. രാജ്യത്ത് കൊവിഡ് വാക്സിനേഷൻ വേഗത്തിൽ പുരോഗമിക്കുകയാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ. നിലവിലെ പുരോഗതി വരും ദിവസങ്ങളിലും നിലനിർത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു രാജ്യത്തെ കൊവിഡ് സാഹചര്യവും വാക്സിൻ യജ്ഞവും അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്.

ആവശ്യം പ്രതിദിനം 10 ദശലക്ഷം ഡോസുകൾ

കൊവിഡ് ഭീഷണി അവസാനിപ്പിക്കാൻ പ്രതിദിനം 10 ദശലക്ഷം ഡോസുകൾ നൽകേണ്ടതുണ്ടെന്ന് അശോക സർവകലാശാലയിലെ ഭൗതികശാസ്ത്ര – ജീവശാസ്ത്ര പ്രൊഫസറായ ഗൗതം മേനോൻ പറയുന്നത്.  രാജ്യത്തെ രണ്ട് കൊവിഡ് വാകിസിൻ നിർമ്മാതാക്കളിൽ നിന്നായി പ്രതിമാസം 100 ദശലക്ഷത്തിൽ താഴെ ഡോസുകളാണ് ലഭിക്കുന്നത്. അടുത്തയാഴ്ച മുതൽ 220 ദശലക്ഷം ഡോസുകൾ ലഭ്യമാക്കുമെന്ന് ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പ് ചെയർമാൻ എൻ‌കെ അറോറ പറഞ്ഞു. ഒരു ദിവസം 10 ദശലക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റിൽ 300 ദശലക്ഷം മുതൽ 350 ദശലക്ഷം വരെ വാക്സി ഡോസുകൾ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വാക്സിൻ ലഭ്യത ഉറപ്പാക്കി വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ കുതിവയ്പ്പ് നടത്താൻ കഴിഞ്ഞാൽ മാത്രമേ മൂന്നാം തരംഗത്തെ നേരിടാൻ കഴിയൂ എന്നാണ് വിദഗ്ധർ അവകാശപ്പെടുന്നത്. വാക്സിൻ നൽകുന്നതിലെ കുതിപ്പ് തുടർന്നും മുന്നോട്ട് കൊണ്ടു പോകാൻ കഴിയണം. ഇതിനായി വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കണം. കൊവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സിനുകൾ മാത്രമാണ് കൂടുതലായി വിതരണം ചെയ്യുന്നത്. റഷ്യൻ വാക്സിനായ സ്പുട്നിക്ക് വാകിസിന് അടിയന്തര അനുമതി നൽകിയെങ്കിലും ഇന്ത്യയിൽ ഉത്പാദനം മന്ദഗതിയിലാണ്. പ്രതിദിനം ശരാശരി 3.2 ദശലക്ഷം ഡോസുകൾ നൽകിയാൽ മാത്രമേ മുതിർന്നവരിലെ വാകിസിനേഷൻ വിജയം കാണൂ. 2022 മാർച്ച് അവസാനത്തോടെ മുതിർന്നവരിൽ 60 ശതമാനം പേർക്ക് വാക്സിൻ നൽകാൻ കഴിയും. എന്നാൽ പ്രതിദിനം ശരാശരി 3.2 ദശലക്ഷം ഡോസുകൾ നൽകുന്നത് തുടരണം. കൂടുതൽ വാക്സിനുകൾ ലഭ്യമാവുകയും കുത്തിവെപ്പ് വേഗത്തിലാക്കുകയും ചെയ്താൽ 2021 അവസാനത്തോടെ രാജ്യത്തെ 55 ശതമാനം പേർക്ക് കുത്തിവെപ്പ് നൽകാനാകുമെന്ന് വിദഗ്ധർ പറയുന്നുണ്ട്.


ആശങ്ക ശക്തമാക്കുന്ന ഡെൽറ്റ വകഭേദങ്ങൾ
ഡെൽറ്റ പ്ലസ് വകഭേദങ്ങൾ ശക്തമാകുന്നതാണ് ആശങ്ക ശക്തമാക്കുന്നത്. കൊവിഡിൻ്റെ മൂന്നാം തരംഗത്തിന് കാരണമാകുമെന്ന വിലയിരുത്തലുള്ള ഡെൽറ്റ പ്ലസ് വകഭേദത്തെ ചെറുക്കാൻ കൊവിഷീൽഡിനും കൊവാക്സിനും കഴിയുമോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച കാര്യങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ ഫലം പുറത്തുവരുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ജനിതകമാറ്റം സംഭവിച്ച ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ വകഭേദങ്ങളെ ചെറുക്കാൻ കൊവിഷീൽഡിനും കൊവാക്സിനും കഴിയുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ട്.


കൂടുതൽ സംസ്ഥാനങ്ങളിൽ ഡെൽറ്റ വകഭേദങ്ങൾ
കേരളം ഉൾപ്പെടെയുള്ള 11 സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്തതായി ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വ്യക്തമാക്കിയിരുന്നു. 11 സംസ്ഥാനങ്ങളിലായി 50ലധികം കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ഒഡീഷ, രാജസ്ഥാൻ, ജമ്മു കശ്മീർ, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ്. ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് കൂടുതൽ കേസുകൾ. ഡെൽറ്റ പ്ലസിനെ പ്രതിരോധിക്കാൻ നിലവിലെ വാക്സിനുകൾക്ക് കഴിയുമോ എന്ന കാര്യത്തിൽ വ്യക്തത നൽകാൻ അധികൃതർക്ക് സാധിക്കുന്നില്ല. കൊവിഡിൻ്റെ മൂന്നാം തരംഗത്തിന് മുൻപായി നിരവധി വെല്ലുവിളികളാണ് മുന്നിലുള്ളത്. വാക്സിൻ വിതരണം വേഗത്തിലാക്കുകയും ആ സാഹചര്യം നിലനിർത്താനും കഴിയണം. മൂന്നാം തരംഗം ഉണ്ടാകുമ്പോൾ വാകിസിൻ ലഭിച്ചവരുടെ എണ്ണവും ഇതുവരെ രോഗം ബാധിച്ച് അതിലൂടെ പ്രതിരോധ ശേഷി അൽ പമെങ്കിലും ആർജിച്ചെടുത്തവരുടെ എണ്ണവുമെല്ലാം കൂടുതലായിരിക്കും. അപ്പോൾ അതനുസരിച്ച് വൈറസിന് മാറ്റങ്ങൾ സംഭവിക്കും. ഈ ഘട്ടത്തിൽ അപകടകരമായ രീതിയിൽ വൈറസ് വ്യാപിച്ചാൽ സ്ഥിതിഗതികൾ ഗുരുതരമാകും. മൂന്നാം തരംഗം രൂക്ഷമാകണമെങ്കില്‍ നേരത്തെ രോഗം വന്നുപോയവരില്‍ മുപ്പത് ശതമാനം പേര്‍ക്കെങ്കിലും പ്രതിരോധശേഷി നഷ്ടമായി വീണ്ടും രോഗബാധിതരായേക്കാമെന്ന് എന്ന് ഐസിഎംആര്‍ – ഇംപീരിയല്‍ കോളേജ് ലണ്ടന്‍ പഠനം അവകാശപ്പെടുന്നുണ്ട്. രണ്ടാം തരംഗം അവസാനിക്കുന്നതിന് മുൻപ് തന്നെ ഒരു രോഗിയിൽ നിന്ന് നാലിൽ അധികം പേരിലേക്ക് വൈറസ് എത്തുന്നത് അപകടകരമാകുമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles