26.9 C
Kollam
Thursday, October 6, 2022
spot_img

കുണ്ടറ നിയോജക മണ്ഡലത്തിലെ കൊറ്റങ്കരപഞ്ചായത്തിലെ വികസനം ഫയലുകളിൽ ഒതുങ്ങുന്നു

ചെമ്പകശ്ശേരി ചന്ദ്രബാബു

വീഡിയോ ലിങ്ക്.…………………….https://fb.watch/9ejOMrjDPH/

കൊല്ലം : കുണ്ടറ നിയോജകമണ്ഡലത്തിലെ കൊറ്റങ്കര പഞ്ചായത്തിലെ  വികസനം ഫയലുകളിൽ ഒതുങ്ങുന്നു. അത്രയും ദയനീയമായ അവസ്ഥയിലാണ് കൊറ്റങ്കര പഞ്ചായത്തിലെ റോഡുകളും മറ്റു  പ്രവർത്തനങ്ങളും. കൊറ്റങ്കര പഞ്ചായത്തിൻ്റെ വികസനം ഇപ്പോൾ കടലാസിൽ മാത്രം ഒതുങ്ങി. ജനപ്രതിനിധികളെ കണ്ടുകിട്ടാനില്ലെ ന്നാണ് ജനങ്ങളുടെ പരാതി. പ്രതിപക്ഷം ആര് എന്ന ചോദ്യത്തിൻ്റെ ഉത്തരത്തിന് കൊറ്റങ്കര പഞ്ചായത്തിൽ ഒരു അർത്ഥവുമില്ല. ഭരണ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്ത് നിന്നും ഒരു വാർഡുകളിൽ പോലും ഇക്കാലമത്രയും നല്ലരീതിയിൽ വികസനമെത്തിയിട്ടില്ല. ഇവിടുത്തെ മിക്ക വാർഡുകളിലേയും ഇടറോഡുകൾ തകർന്ന് ചെളിക്കുണ്ടായി   സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നു. തെരുവുവിളക്കുകൾ പോലും  മിക്കവാറും സ്ഥലങ്ങളിലും പേരിനു മാത്രം  അതും കത്താറില്ലെന്നു നാട്ടുകാർ പറയുന്നു  വഴിയോരത്തെ ഇലട്രിക് പോസ്റ്റുകൾ പലതും  അപകടാവസ്ഥയിലാണ്. സഞ്ചാരയോഗ്യമല്ലാത്ത വഴികളിൽ വെള്ളം കെട്ടിക്കിടന്ന് മലീമസമായി പാതവക്കത്തു കൂടി ഒഴുകി ദുർഗന്ധം വമിക്കുന്നതും വിസർജ്യ വസ്തുകളും മലിനജലും കെട്ടി കിടക്കുന്നതിനാൽ മൂക്ക്പൊത്താതെ പകലോ രാത്രിയിലോ യാത്രക്കാർക്ക് സഞ്ചരിക്കുവാൻ കഴിയാത്ത അവസ്ഥയുമാണ്. ഒട്ടേറെ വികസന പ്രവർത്തനങ്ങൾ വാഗ്ദാനങ്ങൾ നല്കി മുന്നും പിന്നും വിജയിച്ച ജനപ്രതിനിധികളെ കണ്ടെ ത്തുവാൻ പോലും കഴിയുന്നില്ല എന്നാണ്  ആക്ഷേപം. കൊറ്റങ്കര പഞ്ചായത്തിൻ്റെ വികസനത്തിനായി കാത്തിരുന്നു കണ്ണുകഴച്ചെന്ന് നാട്ടുകാർ 

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles