26.9 C
Kollam
Monday, July 26, 2021
spot_img

കുണ്ടറയിലേത് നാടിനെ നടുക്കിയ ദുരന്തം

കിണറിനടിയിൽ വിഷവാതകം ഉള്ളതായി സംശംയിക്കുന്നതായി ഫയർഫോഴ്സ്

കുണ്ടറ : കോവിൽമുക്കിൽ കിണർ കുഴിക്കുന്നതിനിടെയുണ്ടായ ദുരന്തത്തിൽ വിറങ്ങലിച്ചു പെരുമ്പുഴ ഗ്രാമം,അപകടത്തിൽ മരിച്ച നാലുപേരുടെയും മൃതദ്ദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .നൂറടിയോളം താഴ്ചയുള്ള കിണറ്റിൽ കുടുങ്ങി ശ്വാസംമുട്ടിയായിരുന്നു നാലു പേരുടെയും ദാരുണ മരണം. കുണ്ടറ സ്വദേശികളായ രാജൻ(35), സോമരാജൻ(54), ശിവപ്രസാദ്(24), മനോജ്(32) എന്നിവരാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങേണ്ടി വന്നത്. പെരുമ്പുഴ കോവിൽമുക്കിൽ രാവിലെ പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. കിണറ്റിലെ ചെളി നീക്കാൻ എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
ആദ്യം രണ്ടുപേർ കിണറ്റിലിറങ്ങുകയായിരുന്നു. ഇവർക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായതോടെ മറ്റു രണ്ടുപേർ കൂടി ഇവരെ രക്ഷിക്കാനായി കിണറ്റിലേക്ക് ഇറങ്ങി. എന്നാൽ ഇവരും കുടുങ്ങി. അതോടെ നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. കിണറിനുള്ളിൽ ഓക്സിജന്റെ സാന്നിധ്യം അൽപം പോലും ഉണ്ടായിരുന്നില്ല. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യമുണ്ടായിതിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരെയും പുറത്തെത്തിച്ചപ്പോൾ ഒന്നോ രണ്ടോ പേർക്കുമാത്രമായിരുന്നു നേരിയതോതിൽ ശ്വാസമുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണർ മൂടാൻ ഫയർ ഫോഴ്സ് നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെ കിണറും പരിസരവും കമ്പിവേലി കെട്ടി ആളുകൾ ഇവിടേക്ക് പ്രവേശിക്കാതെ ഇരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കിണറിന്റെ അടിയിൽ വിഷവാതകമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്താനും ഫയർ ഫോഴ്സ് തീരുമാനിച്ചിട്ടുണ്ട്.

Related Articles

stay connected

1,815FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles