24.8 C
Kollam
Monday, August 15, 2022
spot_img

കുട്ടികളുടെ അശ്ലീലചിത്രം ഇന്റർനെറ്റിൽ തിരഞ്ഞവർക്കെതിരെ വ്യാപക റെയ്ഡ്

കൊല്ലം : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റർനെറ്റിൽ തിരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപകപരിശോധന നടത്തി. ജില്ലയിലെ ഇരുപത്തിയൊന്ന് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ, ലാപ്പ്ടോപ്പ്, ഡസ്ക്ടോപ്പ് തുടങ്ങി ഇരുപത്തിയഞ്ചോളം കംമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങൾ പിടച്ചെടുത്തു.ഇവ കോടതിയിൽ ഹാജരാക്കി ഫോറൻസിക് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. കൊല്ലം സിറ്റിപരിധിയിൽപ്പെട്ട ഇരവിപുരം, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, കൊട്ടിയം ചാത്തന്നൂർ എന്ന് പോലീസ് സ്റ്റേഷൻ പരിധിയിൽ ഓരോ ഇടങ്ങളിലും കൊല്ലം ഈസ്റ്റ്, പരവൂർ എന്നിവിടങ്ങളിൽ മൂന്നിടങ്ങളിലും കിളികൊല്ലൂർ, കരുനാഗപ്പളളി എന്നിവിടങ്ങളിൽ അഞ്ചിടങ്ങളിലുമാണ് പരിശോധന നടന്നത്. സൈബറിടങ്ങളിൽ കുട്ടികളെ സംബന്ധിച്ച് അശ്ലീലം തിരഞ്ഞവരാണ് പോലീസ് നടപടിക്ക് വിധേയരായത്. പോലീസിലെ ജില്ലാ സൈബർ വിഭാഗം നടത്തിയ സൈബർ നിരീക്ഷണത്തിനൊടുവിലാണ് പരിശോധനകൾ നടത്തിയത്. ഫോറൻസിക് പരിശോധന ഫലം വന്ന ശേഷം കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്ന് സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസ് അറിയിച്ചു. സിറ്റി സൈബർ സെല്ലും കൊല്ലം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനും സംയുക്തമായാണ് പരിശോധനകൾ നടത്തിയത്.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles