30.9 C
Kollam
Tuesday, August 3, 2021
spot_img

കുടുംബവഴക്കിനിടെ ഭാര്യ കുത്തേറ്റു മരിച്ചു ;ഭർത്താവ്​ പൊലീസ് കസ്​റ്റഡിയിൽ

കരുനാഗപ്പള്ളി: ആലപ്പാട് പണ്ടാരതുരുത്തിൽ ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. ആലപ്പാട് പണ്ടാര തുരുത്ത് മൂക്കുംപുഴ ക്ഷേത്രത്തിന് സമീപം തെക്കേ തുപ്പാശ്ശേരിൽ വീട്ടിൽ മണികണ്oൻ ആണ് ഭാര്യ ബിൻസിയെ (38) കുത്തി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട്​ ഏഴിനു ശേഷമാണ് സംഭവം. കൃത്യം നടത്തിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടെ മണികണ്ഠനെ (46, കൊച്ചുമണി) കരുനാഗപ്പളളി പൊലീസ് പണിക്കർകടവ് കൊച്ചോച്ചിറ ഭാഗത്ത് നിന്ന് കസ്​റ്റഡിയിലെടുത്തു. ഐ.ആർ.ഇ വെള്ളനാതുരുത്ത് മൈനിങ് വിഭാഗം തൊഴിലാളിയായിരുന്നു മണികണ്ഠൻ.

ഇരുവരും തമ്മിലെന്നും കുടുംബവഴക്കു നടക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മണികണ്ഠൻ വൻ തുക വായ്പ എടുത്തതുമായി ബന്ധപ്പെട്ടു വഴക്കു നടന്നിരുന്നു. വിഷയമറിഞ്ഞ് ബിൻസിയുടെ മാതാപിതാക്കൾ തിങ്കളാഴ്ച വന്ന് പരിഹാരശ്രമം നടത്തി പോയി. പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റം നടന്നുവെന്നും മണികണ്ഠൻ ഭാര്യയെ കത്തികൊണ്ട് ഇടത് നെഞ്ചിന് താഴെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആഴത്തിലുള്ള മുറിവേറ്റ ബിൻസിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മക്കൾ: മഹാദേവൻ (13), മേഘനാഥ് (ഏഴ്​). മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച നടപടികൾ പൂർത്തിയാക്കി പോസ്​റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles