24.9 C
Kollam
Friday, October 29, 2021
spot_img

കുടിവെള്ളപൈപ്പ് സ്ഥാപിക്കുന്നതി​െൻറ പേരില്‍ റോഡ് കുഴിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

കുളത്തൂപ്പുഴ: കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കുന്നതിെൻറ പേരില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് പുനര്‍ നിർമിച്ച റോഡ് കുഴിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ അമ്പലം വാര്‍ഡില്‍ കഴിഞ്ഞ വര്‍ഷം ജില്ല പഞ്ചായത്ത് ഗ്രാമീണ വികസനപദ്ധതി വഴി 35ലക്ഷംരൂപ ചെലവഴിച്ചു നിർമിച്ച കരയോഗമന്ദിരം ഉരിയരികുന്നു റോഡ്​ കുഴിക്കുന്നതിനെതിരെയാണ്​ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. ജില്ല പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് തകര്‍ന്ന് കിടന്നിരുന്ന റോഡിെൻറ ഇരുവശവും വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്തു ബലപ്പെടുത്തി നിർമാണം പൂര്‍ത്തിയായി പുനര്‍ നിർമാണം നടത്തിയത്. ദിവസങ്ങള്‍ക്കകം റോഡ് കുഴിച്ചു ജല്‍ജീവന്‍ പദ്ധതി കരാറുകാര്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനുള്ള നീക്കത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ലക്ഷങ്ങള്‍ മുടക്കി നിർമിച്ച റോഡ് ഉദ്ഘാടനം കഴിയുംമുമ്പേ തകര്‍ക്കുന്നതിനെതിരെ നാട്ടുകാര്‍ കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles