25.8 C
Kollam
Sunday, June 26, 2022
spot_img

കുക്കറിലെ നിക്ഷപം: എഎം ഹാരിസിന്‍റെ ഫ്‌ലാറ്റില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്തത് ലക്ഷങ്ങൾ

കൊച്ചി: 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണബോര്‍ഡ് കോട്ടയംജില്ലാ എന്‍വയണ്‍മെന്‍റല്‍ എഞ്ചിനീയര്‍ എ എം ഹാരിസിന്‍റെ ഫ്‌ലാറ്റില്‍ വിജിലന്‍സ് റെയ്ഡ്. ഇവിടെനിന്ന് 17 ലക്ഷം രൂപ പിടിച്ചെടുത്തു. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചണ്‍ക്യാബിനറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. 80 ലക്ഷം രൂപ മൂല്യം വരുന്നതാണ് ഈ ഫ്‌ലാറ്റ്. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ 18 ലക്ഷം രൂപയുണ്ട്. തിരുവനന്തപുരത്ത് 2000 ചതുരശ്ര അടിയുള്ള വീടുണ്ട്. പന്തളത്ത് 33 സെന്‍റ് സ്ഥലവുമുണ്ടെന്നും കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ഹാരിസിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചു. ഇതിന് പിന്നാലെയാണ് വിശദമായ അന്വഷണത്തിലേക്ക് വിജിലന്‍സ് കടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഹാരിസ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. പാലാ സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് നടപടി എടുത്തത്. 2016 മുതല്‍ ആവശ്യമുന്നയിച്ച്‌ ഓഫീസില്‍ കയറിയിറങ്ങുകയായിരുന്നു എന്നും റബര്‍ ട്രേഡിങ് കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു എന്നും പരാതിക്കാരന്‍ പറയുന്നു.

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles