26.9 C
Kollam
Friday, January 28, 2022
spot_img

കാർ അപകടത്തിൽ ഷുഹൈബ് വധക്കേസ്പ്രതി ആകാശ് തില്ലങ്കേരിക്ക് പരുക്ക്

കണ്ണൂർ: വാഹനാപകടത്തില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് പരുക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കൂത്തുപറമ്പിനടുത്ത് മെരുവമ്പായിൽ ഇന്നു പുലർച്ചെയാണ് അപകടത്തില്‍പ്പെട്ടത്. ആകാശിനു പുറമേ സുഹൃത്തുക്കളായ അശ്വിൻ, ഷിബിൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. മറ്റൊരു വാഹനത്തെ മറികടക്കവേ നിയന്ത്രണം വിട്ട കാർ റോഡരികിലെ സിമന്‍റ് കട്ടയിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. വയനാട്ടിൽ നിന്നും രണ്ട് വാഹനങ്ങളിലായാണ് ആകാശും സുഹൃത്തുകളും കണ്ണൂരിലേക്ക് തിരിച്ചത്. ഷുഹൈബ് വധക്കേസിൽ വിചാരണ നേരിടുന്ന ആകാശ് സ്വർണക്കടത്ത് ക്വട്ടേഷനിലും ആരോപണ വിധേയനാണ്. സംഭവത്തെക്കുറിച്ച് വിശദ പരിശേധന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles