27.9 C
Kollam
Saturday, October 16, 2021

കാർത്തിക ഫിനാൻസ് ഉടമ പൊന്നപ്പനും ഭാര്യയും എവിടെ; ദുരൂഹതകൾ മാത്രം ബാക്കി

വീഡിയോ ലിങ്ക്………………https://fb.watch/7X0fszJ1YP/

കൊല്ലം : ഓയൂർ മരുതമൺപള്ളിയിലെ കാർത്തിക ഫിനാൻസ് ഉടമ പൊന്നപ്പനും ഭാര്യയും നിക്ഷേപകരെ പറ്റിച്ചു മുങ്ങിയിട്ട് പത്തുദിവസം പിന്നിടുമ്പോഴും ദുരൂഹതകൾ മാത്രം ബാക്കി. പത്തനംതിട്ടയിലെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ അലയൊലികൾ തീരും മുൻപേ കൊല്ലം ജില്ലയിലെ ഓയൂർ പൂയപ്പളളി മരുതമൻപള്ളിയിലെ കാർത്തിക ഫിനാൻസ് ഉടമ നടത്തിയതും സമാനമായ തട്ടിപ്പ്. കോടികളുമായി മുങ്ങിയ പൊന്നപ്പനെതിരെ ആക്ഷൻ കൗൺസിൽ രൂപികരിച്ചു സമരം തുടങ്ങി. പക്ഷെ ഈ ആക്ഷൻ കൗൺസിൽകൊണ്ട് യാതൊരു പ്രയോജനവും ഇല്ലായെന്നാണ് നിലവിൽ വിദഗ്ദ്ധരുടെ അഭിപ്രായം.   കാരണം ഉടമകളുടെ ആസ്തികള്‍ വിറ്റു പണം കണ്ടെത്താനും കഴിയില്ല. ഇതുവരെ ഉണ്ടായിട്ടുള്ള ഫിനാൻസ് തട്ടിപ്പുകളിലൊന്നും ഒരു  നിക്ഷേപകനും പണം തിരികെ ലഭിച്ചിട്ടുമില്ല എന്നതും നഗ്നമായ സത്യമാണ് . പ്രതികളെപോലും കണ്ടെത്താത്ത അവസ്ഥയിൽ ആക്ഷൻ കൗൺസിൽ കൊണ്ട് നിക്ഷേപകർക്ക്  എന്തുപ്രയോജനം എന്നതും ചോദ്യചിഹ്നമാണ്. ആക്ഷൻ കൗൺസിൽ നിലനിൽപ്പിനുവേണ്ടിയുള്ള ഒരു ഫ്ലാറ്റ്‌ഫോം മാത്രമാണെന്നുള്ളതാണ് വസ്തുത. കാർത്തിക ഫിനാൻസ് ഉടമ പൊന്നപ്പന്റെ വീടും സ്ഥലവും ബാങ്കിൽ പണയം വച്ചിരിക്കുന്നു എന്നാണ് പുതിയ അറിവ്.  കഷ്ടപ്പെട്ടുണ്ടാക്കിയ പണം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപിച്ച നിക്ഷേപകർക്ക് ഇതുവരെ പണം തിരികെ ലഭിച്ചതായുള്ള ഒരു സംഭവവും ഉണ്ടായതായി അറിവില്ല എന്നാണ് നിരീക്ഷകർ പറയുന്നത്.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ രണ്ടു പേരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് അറസ്റ്റ്  ചെയ്തത്. പോപ്പുലർ ഫിനാൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയലും മകളും ഡയറക്ടറുമായ റീന മറിയം തോമസും ഇപ്പോൾ ജയിലിലാണ്. നിക്ഷേപകരെ വഞ്ചിച്ച് രണ്ടായിരം കോടിയോളം രൂപ തട്ടിയെടുത്തു എന്നതാണ് കേസ്. പോപ്പുലറിനെതിരെ സംസ്ഥാനത്താകെ ആയിരത്തിലധികം കേസുകളാണ് തട്ടിപ്പിന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്‌തത്‌. തട്ടിയെടുത്ത പണം ചെലവഴിച്ചത് ബിനാമി ഇടപാടുകൾക്കായിരുന്നു എന്നതാണ് വാസ്തവം. പൂയപ്പള്ളി മരുതമൻപള്ളി കാർത്തിക ഫിനാൻസ് ഉടമ പൊന്നപ്പനും സമാനമായ തട്ടിപ്പാണ് നടത്തിയത്. പത്തുദിവസങ്ങൾ പിന്നിടുമ്പോഴും പൊന്നപ്പനും ഭാര്യക്കുംവേണ്ടിയുള്ള പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല . പൊന്നപ്പൻ വിദേശത്തത്തേയ്ക്കുകടന്നെന്നും  അന്യസസ്ഥാനത്തേയ്‌ക്ക്‌  കടന്നെന്നും ഉള്ള ദുരൂഹതകൾ നിലനിൽക്കുമ്പോഴും പൊന്നപ്പന്റെയും ഭാര്യയുടെയും  തിരോധാനത്തിൽ അന്വേഷണം   എങ്ങുമെത്താതെ പോലീസും ആശയക്കുഴപ്പത്തിലാണ് . നിലവിൽ പൂയപ്പള്ളിപോലീസിനാണ് ഇപ്പോൾ അന്വേഷണ ചുമതല

മുപ്പതുവർഷമായി നാട്ടുകാരുടെ വിശ്വാസം പിടിച്ചു പറ്റിയതിനാൽ  നിക്ഷേപകരുടെ സ്വർണ്ണവും പണവും അടക്കം മൂന്നുകോടിയോളം രൂപയും നഷ്ടപെട്ടതായാണ് അറിവ്. പൊന്നപ്പൻ പണം വിദേശത്തുള്ള ബന്ധുക്കളുടെ അകൗണ്ടിൽ നിക്ഷേപിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. നിക്ഷേപകരുടെ പണമുപയോഗിച്ചു കാർത്തിക ട്രാവൽസ്, കാർത്തിക ടിമ്പേഴ്‌സ് , കാർത്തിക ഫാൻസി തുടങ്ങി നിരവധി ബിസിനസ്സുകൾ ചെയ്ത ആളാണ് പൊന്നപ്പൻ. നിക്ഷേപകരെപറ്റിച്ചു ആസൂത്രിതമായ ഒരു മുങ്ങൽ തന്നെയായിരുന്നു പൊന്നപ്പന്റെയും ഭാര്യയുടെതും. ഇന്ന് കാർത്തിക ഫിനാൻസിന്റെ ഓയൂരിലെ ഓഫീസും പോലീസ് തുറന്നു പരിശോധന നടത്തി. നിക്ഷേപകരുടെ നിരവധിരേഖൾ മാത്രമാണ് ഇവിടെ നിന്നും ലഭിച്ചത്. ആടുകിടന്നിടത്തു പൂടപോലും ഇല്ലായെന്ന അവസ്ഥയാണ് ഇപ്പോൾ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles