കൊല്ലം: തേവലക്കര പടിഞ്ഞാറ്റക്കര മനയിൽ വീട്ടിൽ ശിവരാമപിള്ളയുടേയും ചെല്ലമ്മപ്പിള്ളയുടേയും മകനായി 1951 ഏപ്രിൽ 20 ന് ജനിച്ച മോഹനചന്ദ്രൻ എസ്.എം.വി.എൽ.പി.എസ്. തേവലക്കര, എസ്.വി.പി.എം.യു.പി.എസ് വടക്കുംതല, എച്ച്.എസ്. പന്മനമനയിൽ, ഡി.ബി കോളേജ് ശാസ്താംകോട്ട എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ട്രഷറി വകുപ്പിൽ ജില്ലാ ട്രഷറി ഓഫീസറായിരുന്നു. ഭാര്യ ബി.വിജയലക്ഷ്മി മക്കൾ സ്മിത, സൗമ്യ,സൂര്യ
എസ്. മോഹനചന്ദ്രൻ എന്ന പേരിൽ ‘കാർട്ടൂണിസ്റ്റ് യേശുദാസന്റെ കഥാപാത്രങ്ങൾ ഇതുവരെ’ എന്ന പുസ്തകവും കാർട്ടൂണിസ്റ്റ് യേശുദാസനുമായി സഹകരിച്ച് ‘കാമ്പിശ്ശേരി ഫലിതങ്ങൾ’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ഹാസ്യ കൈരളി മാസികയുടെ പത്രാധിപജോലി നിർവഹിച്ചു വരുകയായിരുന്നു.