24.8 C
Kollam
Monday, August 15, 2022
spot_img

കാസർഗോഡ് മൽസ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞു; മൂന്നു പേരെ കാണാതായി

കാസർഗോഡ്   കീഴൂരിൽ  നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബർ വള്ളംഅപകടത്തിൽ പെട്ട്‌ മൂന്നു പേരെ കാണാതായി. നാലു പേർ നീന്തി രക്ഷപ്പെട്ടു. കസബ സ്വദേശികളായ സന്ദീപ് (33) , രതീഷ് (30), അജാനൂർ സ്വദേശി കാർത്തിക്ക്(29) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച പുലർച്ചേ അഞ്ചരയോടെയാണ് അപകടം.
മത്സ്യബന്ധനത്തിടെ അഴിയോടു ചേർന്നാണ് അപകടമുണ്ടായത്. ഏഴു പേർ സഞ്ചരിച്ച ഫൈബർ വള്ളം ശക്തമായ തിരമാലയിൽ പെട്ട് മറിയുകയായിരുന്നു. രവി, ഷിബിൻ, മണിക്കണ്ഠൻ, ശശി എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്നാണ് കടലിൽ ഇപ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്നത്. നേവിയുടെ സഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട് . ഫിഷറീസ് വകുപ്പിൻ്റെ രക്ഷാ ബോട്ട് തൈക്കടപ്പുറത്തു നിന്ന് പുറപ്പെട്ടിട്ടുണ്ട്. തകർന്ന ബോട്ട് കരക്കെത്തിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് എം.എൽ എ എൻ.എ നെല്ലിക്കുന്ന് സംഭവസ്ഥലത്തെത്തി

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles