കാസര്‍കോട്: 14 ജ്വലറികളില്‍ കസ്റ്റംസിന്്റെയും കേന്ദ്ര ജി എസ് ടി വിഭാഗത്തിന്‍്റെയും സംയുക്ത റെയ്ഡ്. അതീവ രഹസ്യമായി നടന്ന റെയ്ഡിന്്റെ വിവരങ്ങള്‍ ലഭിച്ചു. ജ്വലറികള് നികുതി അടക്കാതെ വെട്ടിച്ച 12 കോടി രൂപ, സ്വര്‍ണം കൊണ്ടു പോകുമെന്നോ കടയടപ്പിക്കുമെന്നോ എന്ന ഘട്ടം എത്തിയതോടെ കേന്ദ്ര സര്കാരിന്്റെ അകൗണ്ടിലേക് നികുതി അടയ്ക്കുകയായിരുന്നു.
ഒരു ജ്വലറിക്ക് രണ്ട് കോടി രൂപയാണ് നികുതി അടക്കേണ്ടി വന്നത്. ഒരു കോടിയും 50 ലക്ഷവും അതിന് താഴെയും അടച്ച ജ്വല്ലറികളുണ്ട്. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജ്വലറിയുടെ അകൗണ്ടുകള്‍ കൊച്ചിയിലെയും കോഴിക്കോട്ടെയും ഉദ്യോഗസ്ഥര്‍ അവിടെ നിന്നു തന്നെ നിരീക്ഷിച്ചു വരുന്നുണ്ട്.
ജില്ലയുടെ വടക്കേ അറ്റത്തിനടുത്തുള്ള ഉപ്പള മുതല്‍ തെക്കേ അറ്റത്ത് വരെയുള്ള പ്രദേശങ്ങളിലെ 14 ജ്വലറികളില്‍ ബുധനാഴ്ച വൈകീട്ട് ഏഴ് മണിക്ക് തുടങ്ങിയ റെയിഡ് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അവസാനിച്ചത്. കസ്റ്റംസിന്്റെയും കേന്ദ്ര ജി എസ് ടി വിഭാഗത്തിന്‍്റെയും 70 ഓളം ഉദ്യോഗസ്ഥരാണ് റെയിഡില്‍ പങ്കെടുത്തത്. ഇത് ആദ്യമാണ് ഒരേ സമയം 14 ജ്വല്ലറികളില്‍ റെയിഡ് നടന്നത്.
മിക്ക ജ്വലറികളിലും നികുതി വെട്ടിപ്പ് നടന്നതായി പരിശോധനാ വിഭാഗത്തിന് കണ്ടെത്താന്‍ കഴിഞ്ഞതായി ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ഉപഭോക്താക്കളില്‍ നിന്നും കൃത്യമായ നികുതി ഈടാക്കുമ്ബോഴും സര്‍ക്കാരിലേക്ക് അടക്കേണ്ട നികുതി വെട്ടിക്കുകയാണ് ചെയ്ത് വരുന്നെതെന്നാണ് ആരോപണം. അതേ സമയം കേന്ദ്ര ഏജന്‍സികള്‍ ജ്വലറികളെ റെയിഡിന്്റെ പേരില്‍ അനാവശ്യമായി ദ്രോഹിക്കുകയാണെന്ന് ജ്വലറി ഉടമകളുടെ സംഘടനകള്‍ ആരോപിച്ചു.
Green Media vision News