ചരിത്രപ്രസിദ്ധമായ ഓയൂർ വെളിനല്ലൂർ കാളവയൽ വയൽ വാണിഭവത്തിനും കാളചന്തയ്ക്കും തുടക്കം കുറിച്ചുള്ള സാംസ്കാരിക സമ്മേളനം കാളവയൽ ജംഗ്ഷനിൽ നടന്നു. കാളവയൽ വാർഡ് മെമ്പർ ഡി രമേശൻ അധ്യക്ഷത വഹിച്ച സാംസകാരിക സമ്മേളനത്തിന് വയൽ വാണിഭ കമ്മിറ്റി രക്ഷാധികാരി കെ.ജി വിശ്വനാഥൻ നായർ സ്വാഗതം ആശംസിച്ചു. തുടർന്ന് സമ്മേളനം വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസാർ ഉത്ഘാടനം ചെയ്തു പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.
കൊല്ലം ജില്ലാപഞ്ചായത്ത് സെക്രട്ടറി ബിനിൻ വാഹിദ് പ്രതിഭകളെ ആദരിച്ചു. കാളവയൽ അങ്കണവാടിയ്ക്കും ആരോഗ്യ സബ് സെന്ററിനും സ്ഥലം വാങ്ങുന്നതിനുള്ള കൂപ്പൺ ഞറുക്കെടുപ്പുന്റെ ആദ്യ കൂപ്പൺ വിൽപ്പന കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു, ഷൈൻകുമാർ ജില്ലാപഞ്ചായത്ത് മെമ്പർ ,കരിങ്ങന്നൂർ സുഷമ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ , റീന ജെ വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ,വ്യാപാരി വ്യവസായി ഏകോപന സമിതി ഓയൂർ യൂണിറ്റ് പ്രസിഡന്റ് സിറാജുദീൻ , വ്യാപാരി വ്യവസായി സമിതി ഓയൂർ യൂണിറ്റ് പ്രസിഡന്റ് വിനയചന്ദ്രൻ ,ഗോൾഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന സമിതി അംഗം എസ് സാദിഖ് വാർഡ് മെമ്പർമാരായ ബിജു.വി, ജി.ജയശ്രീ, എച്.സഹീദ്, പി.ആർ.സന്തോഷ്,ജുബൈരിയബിബി എന്നിവർ ആശംസകൾ അർപ്പിച്ചു . ഷിബുഖാൻ കൃതജ്ഞതയും പറഞ്ഞു തുടർന്ന് തിരുവനന്തപുരം ഇടന്തലക്കൂട്ടം അവതരിപ്പിച്ച വാമൊഴിയാട്ടം നാടൻപാട്ടും ദൃശ്യാവിഷ്കാരവും നടന്നു