27.9 C
Kollam
Saturday, October 16, 2021

കാലിലെ മസ്സില്‍ പെരുപ്പിച്ച്‌ മോഹന്‍ലാല്‍; വീഡിയോ വൈറല്‍

വീഡിയോ ലിങ്ക്……….

https://www.instagram.com/reel/CT039QgMrbJ/?utm_source=ig_web_copy_link

നടന്‍ മോഹന്‍ലാല്‍ പങ്കുവച്ച വര്‍ക്കൗട്ട് വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ശ്രദ്ധനേടുന്നത്. ജിമ്മിലെ വ്യായാമത്തിനിടെ കാലുകളിലെ മസിലുകള്‍ക്കായി മോഹന്‍ലാല്‍ പ്രത്യേകമായി ചെയ്യുന്ന വര്‍ക്കൗട്ടിന്റെ വീഡിയോ ആണ് പുറത്തുവന്നത്. താരത്തിന്റെ ഒരു പൊട്ടിച്ചിരിയോടെയാണ് വീഡിയോ അവസാനിക്കുനന്നത്.മുന്‍പും ഇത്തരം വര്‍ക്കൗട്ട് വീഡിയോകള്‍ മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇവക്കും വന്‍ സ്വീകാര്യതയാണ് ആരധകര്‍ക്കിടയില്‍ ലഭിച്ചത്.

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് അത്തരത്തില്‍ ഒരു വീഡിയോ ആണ്. ജിമ്മിലെ വ്യായാമത്തിനിടെ കാലുകളിലെ മസിലുകള്‍ക്കായി മോഹന്‍ലാല്‍ പ്രത്യേകമായി ചെയ്യുന്ന വര്‍ക്കൗട്ടിന്റെ വീഡിയോ ആണ് പുറത്തുവന്നത്. പൊതുവെ എല്ലാവര്‍ക്കും മടിയുള്ള ഒന്നാണ് കാലുകളിലെ മസിലുകള്‍ക്കായി ലെഗ് ഡേ വര്‍ക്ക് ഔട്ട്. എന്നാല്‍ അതെ ലെഗ് ഡേയില്‍ ഏതു മടിയുള്ള ആളെയും ആവേശം കൊള്ളിക്കും മോഹന്‍ലാലിന്റെ ഈ പ്രകടനം. അത് മാത്രമല്ല വീഡിയോ അവസാനിക്കുമ്ബോള്‍ ലാലേട്ടന്റെ ഒരു പൊട്ടിചിരിയുണ്ട് അതിലാണ് ആരാധകര്‍ വീണുപോകുന്നതെന്നാണ് കമന്റ്, ഗര്‍വാസീസ് ആശാന്‍ കണ്ടാല്‍ മറ്റേ സ്ഥിരം ഡയലോഗ്‌ പറയും. ‘എടാ എല്‍ദോ..’, ആ ചിരി, അങ്ങനെ നിരവധി കമന്റ് ആണ് വരുന്നത്. കൂടാതെ ഈ പ്രായത്തിലും കാഫ് മസില്‍സ് കാത്തു സൂക്ഷിക്കാന്‍ സ്ഥിരമായുള്ള വര്‍ക്കൗട്ടിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles