27.9 C
Kollam
Monday, June 14, 2021
spot_img

കാലവർഷകെടുതിയിൽ വീട് നഷ്ടപ്പെട്ടുകഴിയുന്നവർക്ക് പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ സഹായമെത്തിച്ചു


കൊല്ലം : ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി നൽകാനുള്ള ഭക്ഷ്യ വസ്തുക്കൾ കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് ഏറ്റുവാങ്ങി . “പ്രവാസികൾക്ക് ഒരു കൈ താങ്ങ്” എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ വിവിധ പ്രവർത്തങ്ങളിലൂടെ പത്തേമാരി ഇതിനോടകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞിരിക്കുന്നു . പത്തേമാരിയുടെ ചെയർമാൻ സക്കീർ പായിപ്രയുടെ നേതൃത്വത്തിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലും കാറ്റിലും ഒട്ടേറെ കുടുംബങ്ങളിലെ ഭവനങ്ങളിൽ വെള്ളം കയറുകയും, ഭാഗികമായും പൂർണ്ണമായും വീട് നഷ്ടപ്പെടുകയും ചെയ്ത കോർപറേഷൻ പരിധിയിലെ വിവിധ ഗവർമെന്റ് സ്കൂളുകളിൽ കഴിയുന്നവർക്ക് , ആവശ്യമായ ഭക്ഷണം എത്തിക്കുന്നതിനായി പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്‌ നിഹാസ് പാനൂർ , രക്ഷാധികാരി ഷാജഹാൻ പൂന്തോപ്പിൽ , മുൻ പ്രവാസിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഷിബു റാവുത്തർ അസോസിയേഷൻ ഭാരവാഹികൾ നിർദ്ദേശിച്ചതനുസരിച്ചു അവശ്യവസ്തുക്കൾ പൊതുപ്രവർത്തകരായ നഹാസ് കൊരണ്ടി പള്ളിയും, ജങ്കിഷ് ഖാനുമൊപ്പം കൊല്ലം കോർപറേഷൻ ഓഫീസിൽ എത്തി കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റിനു കൈമാറുകയായിരുന്നു.
പ്രവാസികൾ കൈകോർത്തു മാതൃകപരമായ പ്രവർത്തങ്ങളിലൂടെ കാരുണ്യ പ്രവർത്തനം നടത്തുന്ന പത്തേമാരി പ്രവാസി മലയാളി അസ്സോസിയേഷൻ സംഘടനക്ക് എല്ലാ വിധ ആശംസകളും നേരുന്നുവെന്നും ചടങ്ങിൽ മേയർ പറഞ്ഞു. കൊല്ലം കോർപറേഷൻ സെക്രട്ടറി പി കെ സജീവ് , ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കുമാരി പവിത്ര. യു , നിസാമുദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോയിക്കൽ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ , വാളത്തുങ്കൽ ഗവർമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, പട്ടത്താനം വിമല ഹൃദയ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ കിളികൊല്ലൂർ വില്ലേജ് ഓഫീസർ കെ കെ ശശികുമാർ, ആക്കോലിൽ ഡിവിഷൻ കൗൺസിലർ മായ എസ് ബാലു, വടക്കെവിള വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ.വി. വിനോദ് എന്നിവർ ഭക്ഷണ സാധനങ്ങൾ ഏറ്റുവാങ്ങി. കിളികൊല്ലൂർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഉണ്ണി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സേവിയർ, വാളത്തുങ്കൽ ബോയ്സ് ഹൈസ്കൂൾ പി ടി എ പ്രസിഡന്റ്‌ ജെ.സന്തോഷ്‌ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles