27.9 C
Kollam
Saturday, October 16, 2021

കാറ് ഓടിച്ചതിനെചാെല്ലി തര്‍ക്കം; റാേഡില്‍ നിന്ന യുവാവിന് വെട്ടേറ്റു

ഓയൂര്‍: കാറ് അലക്ഷ്യമായി നിരത്തിലൂടെ പല തവണ ഓടിച്ചത് റാേഡില്‍ നിന്ന് ചാേദ്യം ചെയ്തയാളെ ഡ്രെെവര്‍ വെട്ടി. വെളിനല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാല്‍ ജങ്ഷനില്‍ വച്ച്‌ കഴിഞ്ഞ ദിവസം രാത്രി 7.30 നായിരുന്നു സംഭവം. നിരവധി കേസിലെ പ്രതിയും ആക്കല്‍ പാറവിള വീട്ടില്‍ ഷെഹിന്‍ ( 24 ) ആണ് അറസ്റ്റിലായത്​. മുളയറച്ചാല്‍ താജുദ്ദീന്‍ മന്‍സിലില്‍ താഹ അലിയാര് കുഞ്ഞ് (38) നാണ് വെ​േട്ടറ്റത്​. മുളയറച്ചാല്‍ ജങ്ഷനില്‍ ഷെഹിന്‍ നിരവധി തവണ കാര്‍ അപകടരമായി ഓടിച്ചു. ഇത് കണ്ട താഹ കാറാേടിച്ച ഷെഹിനെ ചോദ്യം ചെയ്​തു. തുടര്‍ന്നുള്ള വാക്ക് തര്‍ക്കം വെട്ടില്‍ കലാശിക്കുകയായിരുന്നു. പൂയപ്പള്ളി സി.ഐ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പാെലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഷെഹിനെതിരെ വിവിധ പാെലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ്​ ചെയ്​തു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles