ജില്ലയിലെ കായിക മേഖലയിലെ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ മന്ത്രി വി. അബ്ദുറഹ്മാൻ ഇന്ന്(ജൂൺ 29) ജില്ലയിലെത്തും. രാവിലെ 10.30 ന് സ്പോർട്സ് ഹോസ്റ്റൽ, സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. 11.30 ന് കലക്ട്രേറ്റിൽ ജില്ലാ കലക്ടർ ബി. അബ്ദുൽ നാസറുമായി ചർച്ച നടത്തിയ ശേഷം വൈകിട്ട് നാലിന് ആശ്രാമം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. എം.എൽ.എമാരായ എം. നൗഷാദ്, എം.മുകേഷ്, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.