Home Latest News കായംകുളത്തെ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച്‌ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു.

കായംകുളത്തെ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച്‌ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു.

by Green Media Vision

നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളത്തെ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച്‌ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു. തനിക്കെതിരെ വിജയിച്ച ഇടതുമുന്നണിയിലെ യു. പ്രതിഭയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അരിത ബാബു നിലപാട് വ്യക്തമാക്കിയത്. പുതിയ സര്‍ക്കാരിനും അരിത ആശംസകള്‍ അര്‍പ്പിച്ചു. ‘ജനവിധി അംഗീകരിക്കുന്നു. വോട്ട് നല്‍കിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. എന്നും നിങ്ങളോടൊപ്പം നിങ്ങളില്‍ ഒരാളായി ഉണ്ടാകും എന്ന് ഉറപ്പ് നല്‍കുന്നു. കായംകുളത്തിന്റെ നിയുക്ത MLA പ്രതിഭ ക്കും പുതിയ സര്‍ക്കാരിനും ആശംസകള്‍.’ അരി rതാ ബാബു കുറിച്ചു. അതേസമയം, തന്റെ രണ്ടാമങ്കത്തിലും കായംകുളം മണ്ഡലത്തില്‍ യു.പ്രതിഭ വിജയമ നേടി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെതിരെ 6,270 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രതിഭ നേടിയത്. ആലപ്പുഴയിലെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കെയാണ് പ്രതിഭയുടെ വിജയം. പരാജയപ്പെടുത്തിയാണ് യു. പ്രതിഭ ആദ്യവട്ടം നിയമസഭയിലെത്തിയത്.

You may also like

Leave a Comment