27.9 C
Kollam
Sunday, June 26, 2022
spot_img

കാമുകനുമായി നിരന്തരം പ്രശ്നങ്ങൾ; നടി തൂങ്ങി മരിച്ചനിലയിൽ: ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി

ബംഗാളി മോഡലും നടിയുമായ ബിദിഷ ഡി മജുംദാറിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ ഡം ഡമിലെ അപ്പാർട്ട്മെൻ്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. താരത്തിൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടിയിരിക്കുകയാണ് സിനിമ ലോകവും ആരാധകരും സുഹൃത്തുക്കളും. 21 കാരിയായ നടി കഴിഞ്ഞ നാല് മാസമായി അവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മേയ് 25 ബുധനാഴ്ച വൈകുന്നേരമാണ് നാഗർബസാർ ഏരിയയിലെ ഫ്ലാറ്റിൽ നിന്ന് പോലീസ് മൃതദേഹം കണ്ടെടുത്തത്.

വീടിൻ്റെ വാതിൽ തകർത്ത് അകത്ത് കടന്ന പോലീസ് സംഘം യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തികയായിരുന്നു. സംഭവത്തിൽ ബരാക്പൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിദിഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആർജി കാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.ബിദിഷയുടെ ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തതായി ഒരു വൃത്തങ്ങൾ അറിയിച്ചു. മരിച്ച മോഡലിന് അനുഭാബ് ബേര എന്നൊരു കാമുകനുണ്ടായിരുന്നു. കാമുകനുമായുള്ള ബന്ധം കാരണം അവൾ വിഷാദാവസ്ഥയിലൂടെ കടന്നു പോകുകയായിരുന്നുവെന്ന് അവളുടെ സുഹൃത്തുക്കൾ പറയുന്നു.പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. കാമുകൻ അനുഭാബ് ബേരയെയും കുടുംബത്തെയും ചോദ്യം ചെയ്തേക്കുമെന്നും വിവരമുണ്ട്.കാമുകനുമായി ഗുരുതര പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കൾ പറയുമ്പോഴും സുഹൃത്തുക്കളുടെ വാക്കുകൾ പ്രകാരം ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് മനസിലാക്കാനാകുന്നത്. മോഡലിംഗ് രംഗത്തെ അറിയപ്പെടുന്ന മുഖമാണ് ബിദിഷ ഡി മജുംദാർ. 2021-ൽ അനിർബേദ് ചതോപാധ്യായ സംവിധാനം ചെയ്ത ഭാർ- ദ ക്ലൗൺ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് ബിദിഷ അഭിനയരംഗത്തേക്ക് കടന്നുവന്നത്. ജനപ്രിയ നടൻ ദേബ്‌രാജ് മുഖർജിയാണ് ചിത്രത്തിലെ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുള്ളത്.

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles