24.9 C
Kollam
Wednesday, July 28, 2021
spot_img

കാനറ ബാങ്കില്‍നിന്ന് 8.13 കോടി തട്ടിയെടുത്ത ആവണീശ്വരം സ്വദേശി വിജീഷ് പിടിയില്‍

പത്തനംതിട്ട: കാനറ ബാങ്കില്‍നിന്ന് 8.13 കോടി തട്ടിയെടുത്ത കേസിലെ പ്രതി വിജീഷ് വര്‍ഗീസ് പിടിയില്‍. ബാങ്ക് ജീവനക്കാരന്‍ കൂടിയായിരുന്ന വിജീഷ് മൂന്ന് മാസമായി ഒളിവിലായിരുന്ന ബംഗളുരുവില്‍ നിന്നാണ് പിടിയിലായത്. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ ഭാര്യയും രണ്ട് കുട്ടികളും വീജിഷിനൊപ്പ മുണ്ടായിരുന്നു . ഇന്ന് ഉച്ചയോടെ വിജീഷുമായി പൊലീസ് സംഘം പത്തനംതിട്ടയില്‍ എത്തിച്ചേരും. തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലര്‍ക്കായിരുന്നു പത്തനാപുരം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്. ഫെബ്രുവരി മാസത്തില്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവില്‍ പോയത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം ആവണീശ്വരത്ത് നിന്ന് കാറില്‍ പുറപ്പെട്ട് എറണാകുളത്തെത്തിയ വിജീഷ് കാര്‍ അവിടെ ഉപേക്ഷിച്ചു.തുടര്‍ന്ന് ഒരു വാടകവീടെടുത്ത് കൊച്ചിയില്‍ താമസിക്കാന്‍ പദ്ധതിയിട്ടെങ്കിലും ഒടുവില്‍ ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു. ബാങ്കിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്ന് മാസമായി ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. വിജീഷിന്റെയും ഭാര്യയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയതും തിരിച്ചടിയായി. മൂന്ന് ദിവസം മുമ്ബാണ് വിജീഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടര്‍ന്നാണ് സംഘം ബംഗളൂരുവിലേക്ക് പോയത്. കാനറ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ 8.13 കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. ദീര്‍ഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിന്‍വലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് തട്ടിയെടുത്തത്. ബാങ്കിലെ നിക്ഷേപകരുടെ പാസ്‌വേഡ് ദുരുപയോഗം ചെയ്താണ് പ്രതി പണം തട്ടിയെടുത്തിരുന്നത്. തട്ടിപ്പില്‍ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം, വന്‍ക്രമക്കേട് നടന്നിട്ടും തിരിച്ചറിയാതിരുന്ന കാരണത്താല്‍ ബാങ്ക് മാനേജരടക്കം അഞ്ച് ജീവനക്കാരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച്‌ ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. ബാങ്കിന്റെ തുമ്ബമണ്‍ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിന്‍വലിച്ചതായി കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ജീവനക്കാരന്‍ പത്തനംതിട്ട രണ്ടാം ശാഖയിലെ മാനേജരെ അറിയിച്ചു. ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ബാങ്കിന്റെ പാര്‍ക്കിംഗ് അക്കൗണ്ടില്‍നിന്നുള്ള പണം തിരികെനല്‍കി ഈ പരാതി പരിഹരിച്ചു. എന്നാല്‍, ബാങ്ക് അധികൃതര്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടികള്‍ ഇത്തരത്തില്‍ നഷ്ടമായത് കണ്ടെത്തിയത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles