ആലപ്പുഴ ജില്ലയിലെ കായംകുളത്തു സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ് കാദീശാ ഓർത്തഡോക്സ് പള്ളി ക്രിസ്തുവർഷം 820-കളിൽ കേരളത്തിൽ എത്തിയ മാർ സാംബോർ , മാർ അഫ്രോത്ത് എന്നീ പുരോഹിത പ്രമുഖരാൽ സ്ഥാപിതമാണു ഈ ദേവാലയം എന്നു വിശ്വസിക്കപ്പെടുന്നു.
റമ്പാൻ ബൈബിൾ എന്ന പേരിൽ പിന്നീട് അറിയപ്പെട്ട 1811-ലെ ബൈബിൾ വിവർത്തനയത്നത്തിലെ പ്രമുഖനായിരുന്ന കായംകുളം ഫിലിപ്പോസ് റമ്പാൻ ഈ പള്ളിക്കാരനായിരുന്നു .കാദീശാ എന്ന സുറിയാനി പേരിനർത്ഥം പരിശുദ്ധൻ എന്നാണ്. മാർ സാബോറിനേയും മാർ ആഫ്രോത്തിനേയും പരിശുദ്ധർ എന്ന് വിളിച്ചിരുന്നു. അവരുടെ സ്മരണാർത്ഥമാണ് പള്ളിക്ക് കാദീശാ പള്ളി എന്ന പേര് വന്നത്. കാദീശാ പള്ളിയുടെ തലപള്ളി കടമ്പനാട് വലിയ പള്ളിയാണ്. ഈ ദേവാലയത്തിന്റെ പെരുന്നാൾ പരമ്പരാഗതമായി കണ്ടനാട് ബാവയുടെ ഓർമ്മദിനമായ ഒക്ടോബർ 20-നാണ് നടത്തിവന്നിരുന്നത്. ഇപ്പോഴുള്ള പള്ളിയുടെ പ്രതിഷ്ഠ 1972 ഫെബ്രുവരി 2 -ന് നിർവ്വഹിച്ചതിന് ശേഷം തുടർന്നുളള വർഷങ്ങളിൽ ആ ദിനമാണു പിന്നീട് പെരുന്നാൾ ദിനമായി ആഘോഷിച്ചു വരുന്നത്.
