24.9 C
Kollam
Sunday, September 25, 2022
spot_img

കാതോലിക്കാ ബാവായുടെ 73-ാമത് ജന്മദിനം ആഘോഷിച്ചു

പരുമല: പരിശുദ്ധ കാതോലിക്കാ ബാവായുടെ 73-ാമത് ജന്മദിനം പരുമലയില്‍ ആഘോഷിച്ചു. രാവിലെ പരുമല സെമിനാരി പള്ളിയില്‍ പരിശുദ്ധ പിതാവ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് ജന്മദിന മധുരം പങ്കിട്ടു. പരിശുദ്ധ കാതോലിക്കാ ബാവായുടെ 73-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ച ഏഴു സാമൂഹിക പദ്ധതികള്‍ ഗോവാ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.

മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് കര്‍ദിനാള്‍ ക്ലിമ്മീസ്, സഖറിയാ മാര്‍ അന്തോണിയോസ്, ബിഷപ്പ് തോമസ് തറയില്‍, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ബിഷപ്പ് സില്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, ഔഗേന്‍ കുര്യാക്കോസ് എപ്പിസ്‌കോപ്പ, വൈദികട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.പ. മാത്യൂസ് തൃതീയൻ ബാവാ രചിച്ച ‘മലങ്കര സഭ ചരിത്ര സ്പന്ദനങ്ങൾ ‘ എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനം ഗോവ ഗവർണർ  അഡ്വ.പി.എസ് ശ്രീധരൻ പിള്ള നിർവ്വഹിച്ചു. രാവിലെ പരുമല സെമിനാരി പള്ളിയില്‍ പ.ബാവ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് ജന്മദിന മധുരം പങ്കിട്ടു.

Related Articles

Stay Connected

22,036FansLike
3,497FollowersFollow
20,100SubscribersSubscribe
- Advertisement -spot_img

Latest Articles