24.9 C
Kollam
Friday, October 29, 2021
spot_img

കാണിക്കവഞ്ചി കുത്തിപൊളിച്ചു കവർച്ച: അന്തർജില്ലാ മോഷ്ടാവ് പിടിയിൽ

കരുനാഗപ്പള്ളി :അമ്പലത്തിലെ കാണിക്കവഞ്ചി തകർത്ത് കവർച്ച നടത്തിയ അന്തർജില്ലാ മോഷ്ടവ് കരുനാഗപ്പളളിയിൽ പോലീസ് പിടിയിലായി. തിരുവനന്തപുരം മംഗലപുരം കുരുക്കോണത്ത് പുത്തൻവീട് ലക്ഷം വീട് കോളനിയിൽ രവീന്ദ്രൻ മകൻ ബ്ലേയ്ഡ്അയ്യപ്പൻ എന്നു വിളിക്കുന്ന അയ്യപ്പൻ (31) ആണ് പോലീസ് പിടിയിലായത്. കടത്തൂർ കണ്ടത്തിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിന് ശേഷം വർക്കലയിലേക്ക് കടന്ന് കളഞ്ഞ് പ്രതിയെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി.ഐ.പി.എസിൻ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെ തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പോലീസിന് നേരെ അക്രമത്തിന് മുതിർന്ന ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പിടികൂടാൻ ശ്രമിക്കുന്ന പോലീസുദ്യോഗസ്ഥരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുന്നതിനാലാണ് ഇയാൾക്ക് ബ്ലേഡ് അയ്യപ്പൻ എന്ന വിളിപ്പേരുണ്ടായത്. രണ്ട് മാസത്തിന് മുമ്പ് മാത്രമാണ് ഇയാൾ ജയിൽ മോചിതനായത്. കേരളത്തിലെ വിവിധ ജില്ലകളിൽ സമാന സ്വഭാവമുളള കേസുകളിലെ പ്രതിയാണ് ഇയാൾ. സമീപ പോലീസ് സ്റ്റേഷനുകളായ ചവറ, ഓച്ചിറ, ശുരനാട് പോലീസ് സ്റ്റേഷനുകളിലും ഇയാൾക്ക് കേസുകൾ നിലവിലുണ്ട്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്സ്.ഐ മാരായ അലോഷ്യസ് എ.എസ്സ്.ഐ മാരായ ഷാജിമോൻ, നന്ദകുമാർ, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles