27.9 C
Kollam
Saturday, October 16, 2021

കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചില്‍ പ്രവർത്തനം കലക്​ടർ വിലയിരുത്തി

കൊല്ലം: കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയി അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ ഓമനക്കുട്ടന്‍ എന്ന മത്സ്യത്തൊഴിലാളിക്കായി എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി തെരച്ചില്‍ തുടരുന്നതായി കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസി​െൻറ സാന്നിധ്യത്തില്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുകയായിരുന്നു കലക്ടര്‍. നേവി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലിസ്, മറൈന്‍ എന്‍ഫോഴസ്‌മെന്റ് തുടങ്ങി വിദഗ്ധരുടെ സംഘമാണ് തിരച്ചില്‍ നടത്തുന്നത്. ഡോണിയര്‍ വിമാനം ഉള്‍പ്പടെ രംഗത്തുണ്ട്. മത്സ്യത്തൊഴിലാളികളുടെ സഹായവും തേടിയിട്ടുണ്ട്. കണ്ടെത്താനുള്ള സാഹചര്യം നിലനില്‍ക്കുകയാണെന്നും കലക്ടര്‍ അറിയിച്ചു. 

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles