26.9 C
Kollam
Friday, January 28, 2022
spot_img

കാട്ടുപന്നിയെ ഇടിച്ച സ്‌കൂട്ടർ യാത്രികനായ കര്‍ഷകന് ദാരുണാന്ത്യം

കാസര്‍കോട്: സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് വീണ് പരിക്കേറ്റ യാത്രികന്‍ മരിച്ചു. മുള്ളേരിയ കാടകം കാവുങ്കാലിലെ കുഞ്ഞമ്പുനായര്‍ (59) ആണ് മരിച്ചത്.  രാവിലെ മുള്ളേരിയ കര്‍മ്മംതൊടിയിലാണ് സംഭവം. കുഞ്ഞമ്പുനായര്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടുപന്നികള്‍ റോഡിന് കുറുകെ പായുകയായിരുന്നു. പന്നികളെ കണ്ട് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഒരുപന്നിയിലിടിച്ച് മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ പന്നി അപകടസ്ഥലത്തു വെച്ചുതന്നെ ചത്തിരുന്നു. സ്‌കൂട്ടര്‍ നിന്ന്ത തെറിച്ചുവീണുതലയ്ക്ക്  ഗുരുതരമായി പരിക്കേറ്റ കുഞ്ഞമ്പു നായരെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് മംഗളൂരു എ ജെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ഷകനായ കുഞ്ഞമ്പു നായര്‍ തൊഴിലാളികളെ വിളിക്കാനായി മുള്ളേരിയയിലേക്ക് പോവുകയായിരുന്നു. വേഗത്തിൽ   നാലുപന്നികള്‍ കൂട്ടത്തോടെ റോഡ് മുറിച്ചുകടന്നതാണ്  അപകടകാരണം . വിവരമറിഞ്ഞ് ആദൂര്‍ പോലീസും ഫോറസ്റ്റ് അധികൃതരും സംഭവസ്ഥലത്തെത്തി. ബോവിക്കാനം ഫോറസ്റ്റ് ഓഫീസര്‍ സത്യന്‍, ബീറ്റ് ഓഫീസര്‍ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ പന്നിയെ പോസ്റ്റുമോര്‍ട്ടം ചെയ്ത് സംസ്‌കരിച്ചു. കാനഡയിലുള്ള മകന്‍ വിഷ്ണു നാട്ടിലെത്തിയ ശേഷമാണ്  കുഞ്ഞമ്പുനായരുടെ സംസ്‌കാരം . അതേസമയം ചെര്‍ക്കളജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ കാട്ടുപന്നികളുടെ അക്രമണം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. രമണിയാണ് കുഞ്ഞമ്പു നായരുടെ ഭാര്യ. ചന്ദ്രലേഖ, ശ്രീരേഖ എന്നിവരാണ് മറ്റുമക്കള്‍.

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles