തെക്കന്‍ കേരളത്തിലെ ഏറ്റവും മനോഹരമായ രണ്ടു വെള്ളച്ചാട്ടങ്ങള്‍ മങ്കയത്തിനു സ്വന്തമാണ്, തിരുവനന്തപുരം ജില്ലയിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളാണ്കാളക്കയവും കുരിശ്ശടിയും. സന്ദര്‍ശകരെ ആനന്ദിപ്പിക്കുന്നതാണ് ഈ പ്രദേശത്തിന്റെ ഭംഗിയും വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും. മഴക്കാടുകളില്‍നിന്ന് ഒഴുകിയിറങ്ങുന്ന അരുവിയില്‍ കുളിച്ച്, പ്രകൃതിഭംഗി ആസ്വദിക്കാന്‍ പറ്റിയ ഇടമാണ്. മങ്കയം പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങള്‍. തിരുവനന്തപുരം നിവാസികള്‍ക്ക് ഒരു വാരാന്ത വിനോദസഞ്ചാര കേന്ദ്രമാണിത്. പുഴയുടെ ഓരത്തു കൂടി നടന്നാല്‍ ചെറിയ വള്ളിക്കുടിലുകളും മരക്കൂട്ടങ്ങളും കുടുംബസമേതം ഒരുമിച്ചിരിക്കാന്‍ വേദിയൊരുക്കും. ദീര്‍ഘദൂര നടത്തത്തിനായി വനത്തിലേക്കു നീളുന്ന നടപ്പാതകളും ഉണ്ട്. വെള്ളച്ചാട്ടത്തിനരികെ തുറന്ന പ്രദേശത്ത് തമ്പടിക്കാനുള്ള സൗകര്യങ്ങളുമുണ്ട്.

എങ്ങനെ എത്താം
അടുത്തുളള റെയില്‍വേ സ്റ്റേഷന് : തിരുവനന്തപുരം, 42 കി. മീ. | അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 49 കി. മീ.
വിശദ വിവരങ്ങള്‍ക്ക്
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്
തിരുവനന്തപുരം
ഫോണ്‍ : + 91 471 2320637
ഡി.റ്റി.പി.സി. ഓഫീസ്,
തിരുവനന്തപുരം
ഫോണ്‍ : + 91 471 2315397
ഫോറസ്റ്റ് റേഞ്ച് ഓഫീസ്
പാലോട്
ഫോണ്‍ : + 91 472 2842122