29 C
Kollam
Monday, June 14, 2021
spot_img

“കാഞ്ചനസീത”(മലയാളത്തിലെ എന്നത്തെയും ക്‌ളാസ്സിക്ക് സിനിമ )


രാമായണത്തെ ആസ്പദമാക്കി ജി.അരവിന്ദൻ സംവിധാനം ചെയ്ത് 1977-ൽ
പുറത്തിറങ്ങിയ മലയാളസിനിമയാണ്‌ കാഞ്ചനസീത. ഗൗരവകരമായ സമീപനത്തിനു തയ്യാറായ ഇന്ത്യയിലെ ആദ്യത്തെ ഇതിഹാസ ചിത്രമാണിത്. പ്രശസ്തനാടകകൃത്തായ സി.എൻ.ശ്രീകണ്ഠൻനായരുടെ നാടകത്തെ ആസ്പദമാക്കിയാണു ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്. പ്രകൃതി പുരുഷസംയോഗം എന്ന വേദാന്താശയത്തെ ജി.അരവിന്ദൻ ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നു. നാടകത്തിലെ ചടുലമായ സംഭാഷണങ്ങൾക്കു പകരം മൗനം നിറഞ്ഞ സിനിമ പുതിയ ഒരനുഭവം പങ്കുവച്ചു. ആന്ധ്രയിലെ ആദിഗോത്രസമൂഹത്തിലെ കഥാപാത്രങ്ങളാണ് സിനിമയിൽ രാമനും ലക്ഷ്മണനും സീതയുമൊക്കെയായിഅഭിനയിച്ചത്. പ്രകൃതിയും പുരുഷനും തമ്മിലുള്ള ബന്ധങ്ങളും അതിലെ വൈരുദ്ധ്യങ്ങളുമൊക്കെ കാവ്യാത്മാക്കളായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു. രാമയണകഥയ്ക്ക് പുതിയഭാഷ്യം നൽകിയ ‘കാഞ്ചനസീത’യ്ക്ക് ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. കൊല്ലത്തെ ജനറൽ പിക്‌ചേഴ്സിന്റെ ബാനറിൽ കെ. രവീന്ദ്രനാഥൻ നായർ (അച്ചാണിരവി ) ആണ് ഈചിത്രം നിർമ്മിച്ചത്. 1977-ലെ മികച്ച സം‌വിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം അരവിന്ദന്‌ ലഭിച്ച ചിത്രം കൂടിയാണ്. കാഞ്ചന സീത .രാമദാസ്, വെങ്കടേശ്വരലു, ചിന്നപുള്ളയ്യ, കേശവപ്പണിക്കർ എന്നിവരായിരുന്നു ഇ ചിത്രത്തിലെ അഭിനേതാക്കൾ .മലയാളത്തിലെ എന്നത്തേയും ക്ലാസ്സിക്കുകളിൽ ഒന്നായ ഇ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷാജിഎൻ കരുൺ ആയിരുന്നു, രാജീവ്‌ താരാനാഥ്‌ ആണ്‌ ഈ ചിത്രത്തിന്‌ സംഗീതം നൽകിയിരിക്കുന്നത്. അരവിന്ദന്റെ തിരക്കഥയും .സി എൻ ശ്രീകണ്ഠൻ നായരുടെ സംഭാഷണവും ചിത്രത്തെ മികച്ചതാക്കി.കറുപ്പിലും വെളുപ്പിലും ആദിഗോത്രസമൂഹക്കാഴ്ചകളും .സിനിമയെ അപാരമായ ക്‌ളാസ്സിക്ക് കാഴ്ചയുടെ പരമോന്നതിയിൽ തന്നെയാണ് എത്തിക്കുന്നത്.
ജി.അരവിന്ദൻ എന്ന സംവിധയകന്റെ ഉൾക്കാഴ്ചകളിലൂടെ സിനിമയെ കാഴ്ചയുടെയും ചിന്തയുടെയും ലോകത്തേയ്ക്ക് പ്രേക്ഷകനെ എത്തിക്കുന്നു എന്നതുതന്നെയാണ് “കാഞ്ചനസീത “ഇന്നും ഇന്ത്യൻ സിനിമയിലെ ക്ലാസ്സിക്ക് സിനിമകളിൽ ഒന്നായി കാലാന്തരങ്ങളായി നിലനിൽക്കാൻ കാരണവും

റിപ്പോർട്ട്;സുരേഷ് ചൈത്രം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles