27.9 C
Kollam
Monday, June 14, 2021
spot_img

പ്രസിദ്ധമായ വെളിനല്ലൂർ വയൽ വാണിഭം മാർച്ച് 20 ന്

ഓയൂർ: പണ്ടുകാലം മുതൽ തെക്കേ വയൽവാണിഭം എന്ന് പേര് കേട്ട വെളിനല്ലൂർ വാർഷിക കാളചന്ത കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ നടത്താൻ തീരുമാനമായി മാർച്ച് 20നാണ് വയൽവാണിഭംമീനമാസത്തിലെ കാർത്തികനാളിൽ ആരംഭിക്കുന്ന മൂന്നുദിവസം നീണ്ട് നിൽക്കുന്ന മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ മേളയാണ് വെളിനല്ലൂർവയൽ വാണിഭം. ഇതിന്റെ ആരംഭത്തെക്കുറിച്ച് കൃത്യമായ രേഖകൾ ഒന്നും തന്നെയില്ല. തിരുവനന്തപുരം കൊല്ലം ജില്ലകളെ വേർതിരിക്കുന്ന ഇത്തിക്കരയാറിന്റെ തീരത്തെ വിശാലമായ തെങ്ങിൻ തോപ്പുകളിൽ ആണ് മേളയ്ക്കായുള്ള ഉരുക്കൾ എത്തുന്നത്. പ്രശസ്തമായ വെളിനല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഇണ്ടിളയാൻ ക്ഷേത്രത്തിലെ നായ്വയ്പ് ഉൽസവത്തോട് അനുബന്ധിച്ചാണ് വയൽ വാണിഭം ആരംഭിക്കുന്നത്. തമിഴ്നാട്, കർണ്ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും തെക്കൻ, വടക്കൻ , കന്നാപുരം പുളിയങ്കുടി, കടമല എന്നിവടങ്ങളിൽ നിന്ന് ഉരുക്കളെ കൂട്ടമായി എത്തിച്ചിരുന്നു. കയറിടാതെ ഇവിടെയെത്തിക്കുന്ന ഉരുക്കളെ കർഷകർ കയറിട്ട് ഏറ്റുവാങ്ങുന്ന കയറിടൽ ചടങ്ങ് കാണാൻ ധാരാളം ആർക്കാൻ എത്തുന്നു . ഇടനിലക്കാരായ ദല്ലാളൻമ്മാർ മുഖേനയാണ് ഉരുക്കളെ ക്രയവിക്രയം നടത്തുന്നത്. ഒരു തോർത്ത് മുണ്ടിനടിയിൽ രണ്ടു പേർ വിരലുകൾ മടക്കി ആയിരുന്നു. കച്ചവടം ഉറപ്പിച്ചിരുന്നത് കൗതുകകരമായ പല ആചാരങ്ങളും വയൽ വാണിഭവവുമായി ബന്ധപ്പെട്ട് നിലവിലുണ്ട് വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്ര പരിസരത്ത് മുസ്ലിം സമുദായക്കാർ മത്സ്യ വിൽപ്പന നടത്തുന്ന ചടങ്ങ് പ്രസിദ്ധമാണ് മതമൈത്രിയുടെയും ഒരു നാടിന്റെ സമ്പൽ സമ്യദ്ധിയുടെയും, സാഹോദര്യത്തിന്റെയും പ്രതീകമാണ് വെളിനല്ലൂർ വയൽവാണിഭം. ഉപ്പ് തൊട്ട് കർപ്പൂരംവരെ വയൽ വാണിഭ സ്ഥലത്ത് നിന്ന് വാങ്ങാൻ കഴിയും. ഇവിടെയെത്തുന്നവർ ക്ഷേത്ര പരിസരത്ത് നിന്ന് ഉപ്പും ചുണ്ണാമ്പും വാങ്ങി പോകുന്നതാണ് നൂറ്റാണ്ടുകളായി നീണ്ടു നിൽക്കുന്ന ആചാരം

എഴുത്തും ചിത്രവും: സുരേഷ് ചൈത്രം
Green Media vision News

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles