26.9 C
Kollam
Friday, January 28, 2022
spot_img

കവി അയ്യപ്പൻ വിടപറഞ്ഞിട്ട് പതിനൊന്നു വർഷം

കവിയുടെ ഓർമ്മകളിൽ 

സുരേഷ് ചൈത്രം 

കാവ്യലോകത്തിന് വേണ്ടി തെരുവിൽ പാടിയ കവി എ അയ്യപ്പൻ വിട പറഞ്ഞിട്ട് 11 വർഷം പൂർത്തിയാകുന്നു. ആശാന്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി ചെന്നൈയിലേക്ക് പോകവേയായിരുന്നു അന്ത്യം 2010 ഒക്ടോബര്‍ 21ന് തമ്പാനൂരില്‍ വഴിയരികില്‍ മരിച്ചനിലയിലാണ് എ. അയ്യപ്പന്‍റെ മൃതദേഹം കിട്ടുന്നത്. മരിച്ചത് ആരെന്ന് തിരിച്ചറിയാൻ ഒര് പകലും രാത്രിയും വേണ്ടിവന്നു. ആളറിയാതെ അയ്യപ്പൻറെ   മൃതദേഹം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയിൽ തണുപ്പില്‍ മരവിച്ച് കിടന്നു. തിരിച്ചറിഞ്ഞിട്ടും സാംസ്‌കാരിക കേരളം അയ്യപ്പന് വേണ്ടത്ര പരിഗണന നല്‍കിയില്ല. താരപരിവേഷങ്ങൾക്കും പുരസ്‌കാരങ്ങള്‍ക്കും പിടികൊടുക്കാതെ ചെറു ചിരിയുമായി തെരുവിന്‍റെ തിരക്കില്‍ ഓടി അലിയുകയായിരുന്നു എന്നും അയ്യപ്പന്‍. ആധുനികതയുടെ മുഖമുദ്ര യായ നിഷേധം അയ്യപ്പന്‍റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്നാല്‍, ആധുനികരുടെ രചനകളില്‍ കാണപ്പെടുന്ന അസ്തിത്വദുഃഖം അയ്യപ്പനില്‍ ഒരിക്കലും അലങ്കാരമായിരുന്നില്ല.

1949ല്‍ തിരുവന്തപുരം ജില്ലയിലെ നേമത്തായിരുന്നു അയ്യപ്പന്‍റെ ജനനം. സ്‌കൂള്‍ ജീവിതസമയത്ത് എസ്.എഫ്.ഐയില്‍ നിന്ന് മത്സരിച്ച് ജയിച്ച് ആവോശത്തോടെ വീട്ടില്‍ എത്തിയപ്പോള്‍ ചേതനയറ്റ് മരവിച്ച് കിടക്കുന്ന അമ്മയുടെ ശരീരമാണ് അയ്യപ്പനെ കാത്തുകിടന്നത്. വായ്ക്കരിയിടാന്‍ പറഞ്ഞ കാരണവരോട് ജീവിതത്തില്‍ അമ്മയുടെ അമാശയത്തിലേക്ക് അന്നമെത്തിക്കാന്‍ കഴിയാത്ത ഒരുത്തന് അത് കഴിയില്ല എന്നായിരുന്നു പറയാനുണ്ടായിരുന്നത്. പിന്നീടുണ്ടായ അച്ഛന്‍റെ ദുര്‍മരണവും അയ്യപ്പനെ ഏകാന്തതയുടെ തെരുവുകളിൽ വലിച്ചെറിയപ്പെട്ടു. അനാഥത്വത്തിന്‍റെ വേദനിപ്പിക്കുന്ന സ്വാതന്ത്യത്തില്‍ നിന്നാണ് ലഹരിയുടെ ലോകത്തേക്ക് നടന്നത്. സ്വയം നഷ്ടപ്പെടുത്തു മ്പോഴും മറ്റുള്ളവരെ കവിതയുടെ ലഹരിയിലാഴ്ത്തി എന്നും അയ്യപ്പന്‍.

“പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പുലയന്‍റെ മകനോട്‌ പുലയാണ് പോലും
പുലയാടിമക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ(‘പുലയാടി മക്കള്‍’)”

എന്‍റെ ശവപ്പെട്ടി ചുമക്കുന്നവര്‍, വെയില്‍ തിന്നുന്ന പക്ഷി, കറുപ്പ്, ബുദ്ധനും ആട്ടിന്‍കുട്ടിയും, മാളമില്ലാത്ത പാമ്പ് എന്നിവയാണ് പ്രധാന കൃതികള്‍. 1999ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, 2010ല്‍ ആശാന്‍ പുരസ്‌കാരവും ലഭിച്ചു.മരണാനന്തരമുള്ള കവിയുടെ ആഗ്രഹം ഒന്നുമാത്രമായിരുന്നു  ആര്‍ക്കും എപ്പോഴും കയറിയിറങ്ങാവുന്ന ഒരു സത്രമായിത്തീരണം തന്‍റെ വാസസ്ഥലമെന്ന്. കാലമെത്ര കഴിഞ്ഞാലും മലയാളി ഇന്നും എ അയ്യപ്പന്‍റെ കവിതകളെ തെരുവിൽ തിരയുകയാണ്. കളകളമൊഴുകുന്ന അരുവികളുടെ താളങ്ങളും കടലാസിലാക്കാൻ കഴിയുന്നത്. പക്ഷെ തെരുവിന്‍റെ ഹൃദയം തൊട്ട അയ്യപ്പനെന്ന കാലത്തിന്‍റെ കാത്തുവെപ്പിന് ഏറെ നറുമണമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാവണം പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്‍റെ ആദ്യ കാവിതാസമാഹാരം കവിതയുടെ പുതിയ കാലത്തിന് സമര്‍പ്പിക്കാന്‍ സാധിച്ചത്. പിന്നീടങ്ങോട്ട് കാലവും കവിയും കവിതയും കൂടിച്ചേര്‍ന്ന അപൂര്‍വ്വതയുടെ തെരുവ് യുദ്ധങ്ങളായിരുന്നു. അയ്യപ്പന് ജീവിതം 

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles