24.9 C
Kollam
Wednesday, July 28, 2021
spot_img

കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ (73) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 500ഓളം സിനിമാഗാനങ്ങളും ഒട്ടനവധി ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. 2010ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും 2018ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നേടി. വെണ്ണിക്കുളം സ്മാരക പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.ഷഡാനനന്‍ തമ്ബി-പാര്‍വതിയമ്മ ദമ്ബതികളുടെ മകനായി 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചു.

1985ല്‍ രംഗം എന്ന ചലച്ചിത്രത്തിന് പാട്ടുകളെഴുതിക്കൊണ്ടായിരുന്നു സിനിമാരംഗത്തു പ്രവേശിക്കുന്നത്. കെ.വി മഹാദേവനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഹൃദയവീണ, പാമ്ബാട്ടി, ഉര്‍വ്വശീപൂജ, ദു:ഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങള്‍, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികള്‍. തിരുക്കുറല്‍, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവര്‍ത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്.
എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീത സംവിധായകനാണ്

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles