26.9 C
Kollam
Friday, January 28, 2022
spot_img

കഴിഞ്ഞദിവസം ഷോക്കേറ്റു മരിച്ച വിദ്യാര്‍ഥികള്‍ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു സഹപാഠികൾ

വീഡിയോ ലിങ്ക്………………….https://fb.watch/8_qXk7W9-C/

കൊല്ലം: കഴിഞ്ഞ ദിവസം നെടുമണ്‍കാവ് കല്‍ച്ചിറ പള്ളിക്ക് സമീപം ആറ്റിലെ പടവില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥികളായ എം. എസ്. അര്‍ജുന്‍, കെ.പി. മുഹമദ് റിസാന്‍ എന്നിവര്‍ക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അവർ പഠിച്ചിരുന്ന വിദ്യാലയമായ കൊല്ലം  ടി.കെ.എം. എഞ്ചിനീയറിംഗ് കോളജില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരങ്ങളില്‍ മന്ത്രി പുഷ്പചക്രം സമര്‍പ്പിച്ചു.

സംഭവത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് ബേക്കല്‍, കണ്ണൂര്‍ തില്ലങ്കേരി സ്വദേശികളായ വിദ്യാര്‍ഥികളുടെ ഭൗതിക ശരീരം എത്രയും പെട്ടന്ന് നാട്ടിലെത്തി ക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമവും മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.എം. എല്‍. എ മാരായ എം. നൗഷാദ്, പി. സി. വിഷ്ണുനാഥ്, ടി. കെ. എം. ട്രസ്റ്റ് ചെയര്‍മാന്‍ ഷഹാല്‍ ഹസന്‍ മുസലിയാര്‍, എ. പി. ജെ. അബ്ദുല്‍ കലാം ടെക്‌നിക്കല്‍ യൂണിവെഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എസ്. അയൂബ്, ടി. കെ. എം. എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഷാഹുല്‍ ഹമീദ്, തഹസില്‍ദാര്‍ ശശിധരന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.തുടര്‍ന്ന് ഭൗതിക ശരീരങ്ങള്‍ കുട്ടികളുടെ ജന്മനാട്ടിലേക്ക് കൊണ്ടുപോയി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles