ഓയൂർ: ഡ്യൂട്ടിക്കിടയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് എ.എസ്.ഐ ഗോപാലകൃഷ്ണന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു . വാളകം, പൊലിക്കോട് രത്നവിലാസത്തിൽ ഗോപാലകൃഷ്ണ (45)നാണ് അപകടത്തിൽ മരണ പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിക്ക് ചെപ്ര മത്തായി മുക്കിന് സമീപം സൊസൈറ്റി ജങ്ഷനിലായിരുന്നു അപകടം. പരാതി അന്വേഷിക്കാനായി പോയി സ്റ്റേഷനിലേക്ക് മടങ്ങും വഴി സൊസൈറ്റി ജങ്ഷനിൽവച്ച് അമിതവേഗത്തിൽ വന്ന ചെപ്ര പുള്ളാടിമുക്ക് സ്വദേശിയുടെ ഗോപാലകൃഷ്ണന്റെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുക യായിരുന്നു.
ഏറെ നേരം അബോധാവസ്ഥയിൽ റോഡിൽ കിടന്ന എ എസ് ഐ ഐ നാട്ടുകാർ ഓട്ടോയിൽ കയറ്റി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ആംബുലൻസ് എത്തി. പിന്നീട് ആംബുലൻസിൽ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാലുമണിയോടെ യായിരുന്നു മരണം സംഭവിച്ചത്. അപകടത്തിനിടയാക്കിയ ചെപ്ര സ്വദേശിയുടെ ബൈക്ക് നിർത്താതെ പോവുകയായിരുന്നു. ബൈക്ക് പിന്നീട് പോലീസ് പിടികൂടി