Home Latest NewsNews “കള്ളൻ ഡിസൂസ” ചിത്രീകരണം ഉടൻ 

“കള്ളൻ ഡിസൂസ” ചിത്രീകരണം ഉടൻ 

by Green Media Vision

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ചാര്‍ലി. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ചെറുതും വലുതുമായ നിരവധി രസകരമായ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നായിരുന്നു സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച ‘കള്ളന്‍ ഡിസൂസ’. ഈ കഥാപാത്രത്തെ പശ്ചാത്തലമാക്കി ഒരു സ്പിന്‍ ഓഫ് ചിത്രം വരുന്നു. ‘കള്ളന്‍ ഡിസൂസ’ എന്ന് തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സജീര്‍ ബാബയാണ്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

GREEN MEDIA CINEMA

You may also like

Leave a Comment