28.9 C
Kollam
Saturday, July 31, 2021
spot_img

കള്ളന്മാർ കപ്പലിൽ തന്നെ…..ഓയൂരിൽ പൊലിസിനെയും സിസിടിവിയെയും വെട്ടിച്ച് കള്ളന്മാർ വിലസുന്നു……

ഓയൂർ: കപ്പലിൽ ഉള്ള കള്ളൻമ്മാരെ തിരക്കി പൂയപ്പള്ളി പൊലീസ് . വരാലുപോലെ വഴുതിമാറി കള്ളൻമ്മാർ പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ കള്ളൻമ്മാർ വിലസാൻ തുടങ്ങിയിട്ട് കാലം.ഏറെയായി പൊലീസിന് തലവേദനയായ കള്ളൻമ്മാരുടെ സിസി ടി വി ദൃശ്യങ്ങൾ തേടി പൊലീസ് എത്തിയെങ്കിലും ഒരു മുഴം മുന്നേ എറിഞ്ഞ് കള്ളൻമ്മാർ സിസിടിവിയെ ഒഴിവാക്കി വിദഗ്ധ മോഷണ പരമ്പരയുമായി മോഷ്ടാക്കൾ ഓയൂരിൽ വിലസുന്നു അതിന് ഉദാഹരണമാണ് ഇന്ന് (18/3/2021 വ്യാഴം )പയ്യക്കോട് ജംഗ്ഷന് സമീപത്ത് വച്ച് രാവിലെ 12 മണിക്ക് നടന്ന മോഷണ ശ്രമം ഒയൂർ തിരിച്ചൻകാവിലെ ഫിഷ് സ്റ്റാളിൽ നിന്നും മത്സ്യം വാങ്ങി സ്കൂട്ടറിൽ പോയ ആറയിൽ സ്വദേശികളായ അമ്മയെയും മകളെയും പയ്യക്കോട് ജംഗ്ഷനിൽ നിന്നും വെളിനല്ലൂർ പോകുന്ന വഴിയിൽ വച്ച് മകളുടെ മാല പൊട്ടിക്കാൻ മോഷ്ടാക്കൾ ശ്രമിച്ചത് എതിർപ്പിനെ തുടർന്ന് മോഷണശ്രമം വിഫലമായി ഹെൽമെറ്റ് മാസ്ക് എന്നിവ ധരിച്ച ആളായിരുന്നു മോഷ്ടാവ്. തിരിച്ചൻ മാവിലെ എച്ച് പി പെട്രോൾ പമ്പ് വരെ യുവതിയും അമ്മയും വരുന്ന സിസിടിവിദൃശ്യങ്ങൾ ഉണ്ട് അതു കഴിഞ്ഞുള്ള നാല് സ്ഥാപനങ്ങളിൽ നിന്നുള്ള സിസിടിവിദൃശ്യങ്ങൾ ലഭ്യമല്ല.

Green Media vision News

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles