30.9 C
Kollam
Tuesday, August 3, 2021
spot_img

കള്ളുഷാപ്പിൽ ആക്രമണം നടത്തിയയാൾ റിമാൻഡിൽ

ചവറ: കള്ളുഷാപ്പിലെ ജീവനക്കാരനെ ആക്രമിച്ച കേസിൽ അറസ്​റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. തേവലക്കര പടിഞ്ഞാറ്റക്കാര നൂറാംകുഴി വീട്ടിൽ ഷാനവാസ് (38) ആണ് റിമാൻഡിലായത്. ഞായറാഴ്ച വൈകീട്ട്​ പന്മന ആറമുറിക്കടക്ക്​ സമീപമുള്ള ഷാപ്പിൽ അക്രമം നടത്തിയതിനാണ് അറസ്​റ്റ്​. ചവറ മേനാമ്പള്ളി ക്ഷേത്രത്തിനുപടിഞ്ഞാറ്റതിൽ സുരേന്ദ്രനാണ്​ കുത്തേറ്റത്​. സ്ഥിരമായി ഷാപ്പിലെത്തുന്ന ഷാനവാസ് കള്ള്​ കുടിച്ചിട്ട് പണം നൽകാതെ മടങ്ങുന്നതായിരുന്നു പതിവ്. സംഭവ ദിവസം പണമില്ലാതെ കള്ള് നൽകാൻ വിസമ്മതിച്ച ജീവനക്കാരനെ മദ്യ കുപ്പികൾ പൊട്ടിച്ചു കുത്തുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെ സുരേന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കുംഭാഗം, ചവറ, കൊല്ലം പൊലീസ് സ്​റ്റേഷനുകളിൽ വാഹന മോഷണം , ആക്രമം തുടങ്ങി നിരവധികേസുകളിൽ പ്രതിയാണ് ഷാനവാസെന്ന് പൊലീസ് പറഞ്ഞു.

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles