26.8 C
Kollam
Tuesday, August 9, 2022
spot_img

കളഞ്ഞുകിട്ടിയ പണം തിരികെ നൽകി മാതൃകയായി സഹോദരങ്ങൾ

ശാസ്താംകോട്ട : റോഡിൽനിന്ന് കളഞ്ഞുകിട്ടിയ 30,000 രൂപയും രേഖകളും ഉടമക്ക്​ തിരികെ നൽകി സഹോദരങ്ങൾ. പോരുവഴി പള്ളിമുറി പോക്കാട്ട് വടക്കതിൽ രാകേഷ് ചന്ദ്രൻ, രതീഷ് ചന്ദ്രൻ എന്നിവർക്കാണ് പണമടങ്ങിയ കവർ ലഭിച്ചത്. പള്ളിക്കൽ പയ്യനല്ലൂർ ഇളംപള്ളിൽ മുത്തേടത്ത്‌ വീട്ടിൽ എം.സി. മാത്തുക്കുട്ടിയുടെ പണമാണ് നഷ്​ടപ്പെട്ടത്. കരമടച്ചശേഷം മടങ്ങുന്നതിനിടെയാണ് പണം നഷ്​ട മായത്. ശനിയാഴ്ച ഉച്ചക്ക്​ പതിനൊന്നിന് സഹോദരങ്ങൾ ബൈക്കിൽ ആദിക്കാട്ട് കുളങ്ങരയിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ പള്ളിക്കൽ വില്ലേജ് ഓഫിസിന് സമീപത്തുനിന്നാണ് പണവും രേഖകളും അടങ്ങിയ കവർ ലഭിച്ചത്. ഉടൻ തന്നെ പണവും റേഷൻ കാർഡും കരം ഒടുക്കിയ രസീതുമടങ്ങിയ കവർ ശൂരനാട് പൊലീസ് സ്​റ്റേഷനിൽ ഏൽപ്പിച്ചു. പൊലീസ് നിർദ്ദേശമനുസരിച്ച് ശൂരനാട് സ്റ്റേഷനിലെത്തിയ മാത്തുക്കുട്ടിക്ക് തുകയും രേഖകളും അടങ്ങിയ കവർ സഹോദരങ്ങൾ കൈമാറി.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles