26.9 C
Kollam
Monday, July 26, 2021
spot_img

കല്ലും താഴത്ത് ഹൈടെക് വാറ്റ് 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

കൊല്ലം : ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ മദ്യപൻമാരെ അടിമകളായവരെ ലക്ഷ്യമിട്ട് വാറ്റ് സംഘങ്ങൾ വൻ വിലക്ക് വിൽക്കുന്നതിനായി കല്ലും താഴം കുറ്റിച്ചിറ റോഡിന്റെ വശത്തുള്ള താമസമില്ലാതെ കിടക്കുന്നസ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് ആധുനിക രീതിയിലുള വാറ്റ് സംവിധാനം ഒരുക്കിയിരുന്നത് വ്യവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റി കൊണ്ടിരുന്ന വാറ്റ് കേന്ദ്രം കൊല്ലം എക്സൈസ് സ്പേഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും സംഘവും ചേർന്ന് കണ്ടുപിടിക്കുകയായിരുന്നു കേസ്സെടുത്തു. കല്ലും താഴം കുറ്റിച്ചിറ റോഡിന്റെ വശത്തുള്ള ആൾ താമസമില്ലാത്ത വീടിന്റെ കാട് പിടിച്ച് കിടന്ന പിറക് വശത്ത് പകൽ സമയത്ത് ഗ്യാസ് അടുപ്പ് ഉപയോഗിച്ചു വൻതോതിൽ നാല് പേർ ചേർന്ന് ചാരായം വാറ്റി വിലപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത് എന്നാൽ പോലീസ് സംഘം എത്തുന്നത് കണ്ട വാറ്റുകാർ പറമ്പിന്റെ പിറകിലുള്ള കാട് പിടിച്ചു കിടക്കുന്ന ഭാഗം വഴി ഓടി രക്ഷപെടുകയായിരുന്നു. തകര ഡ്രമ്മിൽ പ്രത്യേകരീതിയിൽ വാൽവ് ഘടിപ്പിച്ചു അതിൽ കൂടി കോട ഡ്രമ്മിനുള്ളിലേക്ക് ഒഴിച്ചു ഗ്യാസ് അടുപ്പ് ഉപയോഗിച്ചു ചൂടാക്കി കോപ്പർ കോയിലു വഴി കടത്തിവിട്ടാണ് ചാരായം വാറ്റി കൊണ്ടിരുന്നത്. 500 ലിറ്ററിന്റെ സിന്തറ്റിക്ടാങ്ക് 200 ലിറ്ററിന്റെ ബാരൽ എന്നിവയിൽനിറയെ കോടകലക്കി ഇട്ടിരിക്കുകയായിരുന്നു. 100 ലിറ്ററിന്റെ ഇരുമ്പ് ഡ്രമ്മിൽ 750 ലിറ്റർ കോടയും 35 ലിറ്റർ ചാരായവും സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു. സമീപ പ്രദേശത്തുള്ള നാല് പേർ ചേർന്നാണ് ചാരായം വാറ്റിയത് എന്ന് വിവരം ലഭിച്ചു ഇവരെ കുറിച്ചു വൃക്തമായ സൂചന ലഭിച്ചിട്ടുണ്ട് . ഒരു ലിറ്റർ ചാരായം 3000 രൂപാ നിരക്കിലാണ് വില്പന നടത്തി വന്നിരുന്നത് .ചാരായം വാങ്ങാൻ നിരവധി ആളുകൾ എത്തിയിരുന്നു ലോക് ഡൗൺ മൂലം മദ്യശാലകൾ അടഞ്ഞു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles