30.9 C
Kollam
Tuesday, August 3, 2021
spot_img

കല്ലമ്പലത്തു വാറ്റ് ചാരായവുമായി രണ്ടുപേർ പിടിയിൽ

കല്ലമ്പലം : വാറ്റ് ചാരായവുമായി രണ്ടു പേർ പിടിയിൽ. കടമ്പാട്ടുകോണം വെട്ടിയറ കിഴക്കുംകര വീട്ടിൽ വൈശാഖ് (27), കടമ്പാട്ടുകോണം വലിയവിള പുത്തൻവീട്ടിൽ ഗോപകുമാർ (49) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം – കൊല്ലം ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്ത് നടന്ന വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ രീതിയിൽ ഇവരെ കാണുകയും ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുകയും ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് രണ്ട് ലിറ്റർ വ്യാജ വാറ്റ് കണ്ടെടുത്തത്. തുടർന്ന് കല്ലമ്പലം പോലീസിന്റെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles