29.9 C
Kollam
Sunday, January 23, 2022
spot_img

CPI [M] ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള കലാകായികമത്സരങ്ങൾക്ക്‌ ഇന്നു തുടക്കം

കൊട്ടാരക്കര : ഡിസംബർ 31നും ജനുവരി ഒന്നിനും രണ്ടിനും കൊട്ടാരക്കരയിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളന ത്തോടനുബന്ധിച്ചുള്ള കലാ–കായിക മത്സരങ്ങൾ ശനിയാഴ്‌ച തുടങ്ങും. രാവിലെ ഒമ്പതിന്‌ ഗാന്ധിമുക്ക് എൻഎസ്എസ് ഗ്രൗണ്ടിൽ ബോൾ ബാഡ്മിന്റൺ നടക്കും. ജില്ലാ സെക്രട്ടറിയറ്റ്അംഗം ജോർജ് മാത്യൂ ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ സമ്മാനം നൽകും. 

ഡിവൈഎഫ്ഐ കൊട്ടാരക്കര മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് 19ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും കോട്ടാത്തല മേഖലാ കമ്മിറ്റിയുടെ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം കരിച്ചാലും ഫുട്‌ബോൾ മത്സരം 21നും 22നും പെരുങ്കുളം പിവിഎച്ച്എസ്എസ് ഗ്രൗണ്ടിലുമായി നടത്തും. ഉമ്മന്നൂർ മേഖലാ കമ്മിറ്റിയുടെ ക്രിക്കറ്റ് ടൂർണമെന്റ് 18ന് നെല്ലിക്കുന്നത്തും വടംവലി മത്സരം 19ന് ചെപ്രയിലും വാളകം മേഖലാ കമ്മിറ്റിയുടെ ക്യാരംസ് മത്സരം 20ന് വയയ്ക്കലും തൃക്കണ്ണമംഗൽ മേഖലാ കമ്മിറ്റിയുടെ ഫുട്ബോൾ മത്സരം 18നും 19നും ഗാന്ധിമുക്ക് എൻഎസ്എസ് ഗ്രൗണ്ടിലും കുളക്കട മേഖലാ കമ്മിറ്റിയുടെ ഷട്ടിൽ ബാഡ്മിന്റൺ മത്സരം പൂവറ്റൂരും നടക്കും. മാവടി മേഖലാ കമ്മിറ്റി 19ന്‌ മാവടിയിൽ വിപ്ലവഗാന മത്സരം സംഘടിപ്പിക്കും.

മൈലം മേഖലാ കമ്മിറ്റി 26ന്‌ മൈലത്ത്‌ കഥ, കവിതാ രചനാ മത്സരങ്ങളാണ്‌ സംഘടപ്പിക്കുന്നത്‌.  സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്  സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ശനിയാഴ്‌ച ഉദ്ഘാടനംചെയ്യും. സിപിഐ എം കൊട്ടാരക്കര ഏരിയ കമ്മിറ്റി ഓഫീസായ അബ്ദുൾ മജീദ് സ്മാരക മന്ദിരത്തിലാണ്‌ സ്വാഗതസംഘം ഓഫീസ് പ്രവർത്തിക്കുക. രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറിയറ്റ്അംഗം കെ എൻ ബാലഗോപാലാണ്  ഉദ്ഘാടനം നിർവഹിക്കുക.


Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles