28.9 C
Kollam
Saturday, July 31, 2021
spot_img

കലാശക്കൊട്ടില്ല .തിരഞ്ഞെടുപ്പുകമ്മീഷൻ്റെ പെരുമാറ്റ ചട്ടം നിലവിൽ വന്നു


ഇരട്ട വോട്ട് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ നടപടി പ്രകാരം കേസ് എടുക്കും. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പിട്ട് കേസെടുക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം.ജില്ലാ ജഡ്ജിമാര്‍ ഉള്‍പ്പെടെ എല്ലാ കീഴ്‌ക്കോടതി ജഡ്ജിമാര്‍ക്കും ഹൈക്കോടതിയിലേതുള്‍പ്പെടെ എല്ലാ കോടതിജീവനക്കാര്‍ക്കും സാമൂഹികമാധ്യങ്ങളില്‍ പെരുമാറ്റച്ചട്ടവുമായി ഹൈക്കോടതി ഭരണവിഭാഗം. സര്‍ക്കാരിനെയും കോടതികളെയും നിരുത്തരവാദപരമായി വിമര്‍ശിക്കുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിര്‍ദേശം. മത, സാംസ്‌കാരിക വിഭാഗങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ മോശമായ പരാമര്‍ശത്തിനും വിലക്കുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പോലീസ് കേസെടുക്കും. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.


റിപ്പോർട്ട് ;ഷൈല തിരുവനന്തപുരം GREEN MEDIA VISION

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles