28 C
Kollam
Wednesday, June 16, 2021
spot_img

കലാകാരൻ്റെ പ്രതിഷേധവരികൾ


കൊറോണ മാനദണ്ഡമോ സാമൂഹ്യ അകലമോ പാലിക്കാതെ സ്ഥാനാർത്ഥികളും നേതാക്കളും അണികളും തെരുവിൽ തേരോട്ടം നടത്തുമ്പോൾ സ്റ്റേജ് കലാകാരൻമ്മാർക്ക് മാത്രം വിലക്ക് നേരിടേണ്ടി വരുന്നതിനെതിരെ നാടക ചലച്ചിത്ര സീരിയൽ നടൻ ബ്രഷ്നേവ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽക്കുറിച്ച വരികൾ

കണ്ടോ.. എന്താ ഇത് ആൾക്കൂട്ടം തന്നെ അല്ലേ ആണല്ലോ അതെ , ദേശീയ നേതാക്കൾ ഊര് തെണ്ടുമ്പോൾ കാണുന്ന ഒരു മഹാപ്രതിഭാസമാണിത്. നിയമപാലകർക്കും അപ്പോൾ കണ്ണിൽ തിമിരം പരാതിയില്ല പരിഭവം ലവലേശം ഇല്ല .ഈ ദുരിതകാലത്ത് ഇതിനു് അനുമതി നൽകുന്ന മേലാള-ഉദ്യോഗ-പ്രമാണിമാരെ, ഇവിടെ ഈ നാട്ടിൽ കുറേ പാവം സ്റ്റേജ്കലാകാരൻമാർ ഉണ്ട് അവർക്ക് അന്നം വാങ്ങാൻ ആകെയുള്ള ഉള്ളത് ഉത്സവപ്പറമ്പുകളും, അത്യാവശ്യം ചില സാംസ്ക്കാരിക ഇടങ്ങളും മാത്രമാണ് അവിടെ ദേശീയ നേതാക്കളെ കെട്ടിപ്പിടിക്കാനും ,ആരവ ആഘോഷം മുഴക്കാനും വരുന്ന ആൾക്കൂട്ട പ്പെരുമഴയുടെ പതിനായിരത്തിൽ ഒന്ന് കൂട്ടം പോലും ഉണ്ടാകില്ല.പിന്നെ എന്തിനാണ് കലകൾക്കും കലാകാരൻമാർക്കും മാത്രം ഈ വിലക്ക് സന്ധ്യ കഴിയുമ്പോഴാണ് കൊറോണയുടെ സഞ്ചാരം എന്ന് ഒരു അലിഖിത നിയമം നമ്മുടെ നാട്ടിൽ ഉണ്ടാക്കി എടുത്തതാരാണെന്ന് അറിയില്ല ആരായാലും ആ മഹാനുഭാവനു് 100 കോടി പ്രണാമം. ഭരണ സിരാകേന്ദ്രങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ ജലപീരങ്കി എന്ന കലാപരിപാടിയുടെ അകംമ്പടിയോടെ കെട്ടിപ്പിടിച്ചും പരസ്പരം വാരിപ്പുണർന്നും പല തരത്തിലുള്ള അഭ്യാസപ്രകടനങ്ങൾ, ടിയർഗ്യാസ് വെടികൾപ്പൊട്ടിച്ച് ദീപാവലി ആഘോഷം ,അപ്പോഴൊക്കെ ഈ പാവം കൊറോണ അവിടെ ഞെരിഞ്ഞമരുകയാണ് സുഹൃത്തുകളേ. ഒന്നും വേണ്ട നിങ്ങൾ നേതാക്കളും അണികളും ചെയ്യുന്നത് പോലെ പ്രോട്ടോക്കോൾ പാലിക്കാതെ മാസ്ക് ഇല്ലാതെ സാനിറ്റെസർ ഇല്ലാതെ ഞങ്ങൾ കാലാപരിപാടികൾ സംഘടിപ്പിക്കില്ല എന്ന് ഉറപ്പ് നൽകുന്നു, ദയവ് ചെയ്ത് കലാകാരന്മാർക്ക് അവരുടെ താവളങ്ങളുടെ താക്കോൽ തിരികെ ഏൽപ്പിക്കണമെന്ന് താഴ്മയായി താണ്കേണ് അപേക്ഷിക്കുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,810FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles