28.9 C
Kollam
Saturday, July 31, 2021
spot_img

കലയുടെ കാണാപ്പുറങ്ങൾ വെളിനല്ലൂർ വസന്തകുമാരി

( നേർക്കാഴ്ച്ച )

ചിലർ അങ്ങിനെയാണ് അരങ്ങിൽ നിന്ന് വിട്ട് നിന്നാലും അവർ കലാസ്നേഹികളുടെ മനസ്സിൽ മങ്ങാതെ മായാതെ നിൽക്കും അതിൽ ഒരാളാണ് പ്രശസ്ത കഥാപ്രസംഗിക വെളിനല്ലൂർ വസന്തകുമാരി .പ്രശസ്ത കാഥികരുടെ കഥപറച്ചിലുകൾ ഒരുകാലത്തു ഉത്സവപ്പറമ്പുകളെ കോരിത്തരിപ്പിച്ച കാലം കെടാമംഗലവും ശംബശിവനും കഥാപ്രസംഗകലയിലെ സൂപ്പർ സ്റ്റാറുകളായി അരങ്ങുവാഴുമ്പോൾ വേറിട്ട ശബ്ദവും കഥപറച്ചിലുകളുമായി ഉത്സവപ്പറമ്പുകളിൽ ആരവം തീർത്ത കലാകാരിയായിരുന്നു വെളിനല്ലൂർ വസന്തകുമാരി കഥാപ്രസംഗരംഗത്തെ മികവുറ്റ സ്ത്രീ ശബ്ദം പ്രശസ്തകഥാകൃത്തും കവിയുമായിരുന്ന മൻമറഞ്ഞ പറവൂർരാമചന്ദ്രന്റെ ഭാര്യ യാണ് വസന്തകുമാരി പതിനാലാം വയസ്സിൽ പരവൂർ രാമചന്ദ്രൻ എഴുതിയ കുത്തുവിളക്ക് എന്ന കഥയുമായി രംഗപ്രവേശം ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒൻപതിൽ പരവൂർ രാമചന്ദ്രനെ വിവാഹം ചെയ്തു പിന്നീടങ്ങോട്ട് വസന്തകുമാരിയുടെ കഥകൾ ഉത്സവ പറമ്പുകൾ ആവേശമാക്കിയ കാലം സ്ത്രീകൾ അധികം എത്താതിരുന്ന അക്കാലത്തു കഥാപ്രസംഗ വേദികൾ പിടിച്ചടക്കിയ വസന്തകുമാരി ഗൾഫ് നാടുകളിൽ നൂറുകണക്കിന് വേദികളിൽ കഥയവതരിപ്പിച്ചു പരവൂർ രാമചന്ദ്രൻ എഴുതിയ “ഹൂഗ്ലി നദിയുടെ തീരം” എന്ന കഥാപ്രസംഗം കേരളത്തിൽ ആയിരക്കണക്കിന് വേദികളിൽ വർഷങ്ങൾ അവതരിപ്പിച്ചു മലയാള സിനിമ ഗാനങ്ങളെ വെല്ലുന്ന രീതിയിൽ തന്നെ ആയിരുന്നു അന്ന് അതിലെ ഗാനങ്ങൾ അന്ന് ചിട്ടപ്പെടുത്തിയിരുന്നത് “ഹൂഗ്ലി നദിയുടെ തീരം ഹിമ സന്ധ്യകൾ വിരിയും തീരം “എന്ന മനോഹര ഗാനം സിനിമാപാട്ടുകൾ പോലെ അന്ന് കോളേജ് കാമ്പസുകളിൽ യുവതി യുവാക്കൾ പോലും പാടി നടന്നിരുന്ന കാലം ആയിരത്തി തൊള്ളായിരത്തി എൺപത്തി നാലിൽ ലക്ഷകണക്കിന് കാസറ്റുകൾ വിറ്റഴിഞ്ഞ ക്രെഡിറ്റും ആ കഥാപ്രസംഗത്തിനുണ്ട് ചന്ദ്രഗ്രഹണം ,തുംഗഭദ്ര ,ഹൈറേഞ്ചുകൾ ,മനസ്സ് ,ഒരുപുത്തൻ തത്വശാസ്ത്രം ,സ്മരണകൾ ഇരമ്പുന്ന വൈക്കം ,ശ്രീനാരായണ ഗുരു അങ്ങിനെ നിരവധി ഹിറ്റായ കഥകൾ പറഞ്ഞ കാഥിക ഇന്ന് കൊല്ലം ജില്ലയിലെ ഓയൂർ വെളിനല്ലൂരെ വസതിയിൽ വിശ്രമ ജീവിതത്തിലാണ് പ്രായത്തിന്റെ അവശതയിൽ കഴിയുന്ന വസന്ത കുമാരിക്കു സർക്കാരിന്റെയോ അക്കാദമികളുടെയോ നല്ല സഹായങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല ഒരുകാലത്തു വാനമ്പാടി ആയിരുന്ന ഇ കലാകാരിയെ കലാകേരളം ഇനിയെങ്കിലും ആദരിക്കാനുള്ള അവസരമുണ്ടാക്കണം

എഴുത്തും ചിത്രവും ;സുരേഷ് ചൈത്രം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles