Home Latest NewsNews കര്‍ണാടക ആര്‍ടിസി ജീവനക്കാരുടെ സമരം ഇന്ന് മുതല്‍ പല സര്‍വീസുകളും മുടങ്ങും

കര്‍ണാടക ആര്‍ടിസി ജീവനക്കാരുടെ സമരം ഇന്ന് മുതല്‍ പല സര്‍വീസുകളും മുടങ്ങും

by Green Media Vision

ബംഗളുരു: ശമ്പള വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ണാടക ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഇന്നാരംഭിക്കും. ബെംഗളൂരു നഗരത്തിലെ ബിഎംടിസി സര്‍വീസുകളേയും കര്‍ണാടകയില്‍ നിന്നുള്ള ദീര്‍ഘ- ഹ്രസ്വദൂര സര്‍വീസുകളെ അടക്കം സമരം ബാധിക്കും. അതേ സമയം സമരത്തിനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ നീക്കം. സമരക്കാര്‍ക്കെതിരെ അവശ്യ സേവന നിയമടക്കമുള്ളവ പ്രയോഗിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

അനവസരത്തിലുള്ള സമരം കോവിഡ് മഹാമാരിയെ തുടര്‍ന്ന് നഷ്ടത്തിലായ കോര്‍പ്പറേഷനുകളെ കൂടുതല്‍ നഷ്ടത്തിലാക്കുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. നിയമപരമായ എല്ലാ നടപടികളും ജീവനക്കാര്‍ക്കെതിരെ എടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേ സമയം എസ്മ പോലുള്ള നിയമങ്ങള്‍ പ്രയോഗിച്ചാല്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് കെഎസ്ആര്‍ടിസി എംപ്ലോയീസ് പ്രസിഡണ്ട് കൊടിഹള്ളി ചന്ദ്രശേഖര്‍ പറഞ്ഞു.
Green media vision News

You may also like

Leave a Comment