30.9 C
Kollam
Tuesday, August 3, 2021
spot_img

കരുനാഗപ്പള്ളി താലൂക്കിലെ വിവിധ സഹകരണ ബാങ്കുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി


കരുനാഗപ്പള്ളി താലൂക്കിലെ വിവിധ സഹകരണ ബാങ്കുകള്‍ ജീവനക്കാരുടെ വിഹിതവും ബാങ്ക് വിഹിതവും ഉള്‍പ്പെടെ സമാഹരിച്ച 66.20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. പന്മന സര്‍വീസ് സഹകരണ ബാങ്ക് 10,75,000 രൂപയും കുലശേഖരപുരം സര്‍വീസ് സഹകരണ ബാങ്ക് 10,67,247 രൂപയും പുതിയകാവ് സര്‍വീസ് സഹകരണ ബാങ്ക് 7,32,650 രൂപയും നല്‍കി. 7,43,375 രൂപ തേവലക്കര ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കും 5,21,996 രൂപ ഓച്ചിറ സര്‍വീസ് സഹകരണ ബാങ്കും സംഭാവന ചെയ്തു. വയനകം സര്‍വീസ് സഹകരണ ബാങ്ക് 7,24,154 രൂപയും പട്ടത്താനം സര്‍വീസ് സഹകരണ ബാങ്ക് അഞ്ചു ലക്ഷവും നല്‍കി. തെക്കുംഭാഗം, ചവറ സര്‍വീസ് സഹകരണ ബാങ്കുകള്‍ യഥാക്രമം 7,27,000 രൂപയും 5,28,990 രൂപയും സംഭാവന നല്‍കിയതായി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles