കൊല്ലം : പ്രസവിച് മണിക്കൂറുകൾ പ്രായം മാത്രമായ കുഞ്ഞിനെയാണ് കണ്ടത്തിയത്. കരുനാഗപ്പള്ളി തറയിൽ മുക്കിനു സമീപം വീടിനു സമീപത്തെ വീടിന്റെ ശൗചാലയത്തിന് സമീപം കുഞ്ഞിന്റെ കരച്ചിൽകേട്ട എത്തിയ സ്ത്രിയാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടത്തിത്തിയത്. വെള്ളിയാഴ്ച വെളുപ്പിനാണ് സംഭവം കുഞ്ഞിനെ ഉടൻ തന്നെ അവിടെ നിന്നും മാറ്റി പ്രാഥമിക ചികിത്സ നൽകിയ ശേഷം പോലിസിനെ അറിയിക്കുകയായിരുന്നു. ഉടൻ പോലിസെത്തി കുഞ്ഞിനെ താലൂക്കാശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. കുട്ടികളുടെ വാർഡിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടമാർ അറിയിച്ചു. കരുന്നാഗപ്പള്ളി സി.ഐ ഗോപന്റെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ച ശേഷം അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി.ടി.വി. ക്യാമറകളുപരിശോധിക്കും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.