കണ്ണൂര്‍: കരിക്കോട്ടക്കരി മാവോയിസ്റ്റ് കേസ് ഭീകരവിരുദ്ധസേനയ്ക്ക് കൈമാറാന്‍ ഉത്തരവ്. 2017 മാര്‍ച്ച് 20ന് രജിസ്റ്റര്‍ ചെയ്ത കേസാണ് എടിഎസിനു കൈമാറാന്‍ ഉത്തരവായിരിക്കുന്നത്. ഡിജിപി അനില്‍കാന്താണ് ഉത്തരവിട്ടത്. മാവോയിസ്റ്റ് നേതാവ് കൃഷ്ണമൂര്‍ത്തി പ്രതിയായ കേസിലാണ് നടപടി. കണ്ണൂര്‍ ലോക്കല്‍ പൊലീസ് അന്വേഷിക്കുന്ന കേസാണ് എടിഎസിനു കൈമാറാന്‍ ഉത്തരവിട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ തന്നെ എടിഎസ് ഇയാളെ കസ്റ്റഡിയിലെടുക്കും. കര്‍ണാടകയില്‍ 50 കേസുകളില്‍ കൃഷ്ണമൂര്‍ത്തി പ്രതിയാണ്. ഇതില്‍ മൂന്നെണ്ണം കൊലപാതകവും ഏഴെണ്ണം വധശ്രമവുമാണ്. കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചയാളാണ്. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ കേന്ദ്രം ഇയാള്‍ ആയിരുന്നു എന്നാണ് വിവരം. ഇന്നലെയാണ് കൃഷ്ണമൂര്‍ത്തിയെ കേരള പൊലീസ് പിടികൂടിയത്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങള്‍ തിരയുന്നയാളെ ജീവനോടെ പിടികൂടാനായത് നേട്ടമായാണ് വിലയിരുത്തുന്നത്. വനിതാ നേതാവ് സാവിത്രിയുടെ അറസ്റ്റും രേഖപ്പെടുത്തി.കേരളം അടക്കം പച്ഛിമ ഘട്ട സംസ്ഥാനങ്ങളുടെ ചുമതലയുള്ള ആളായിരുന്നു ബിജെ കൃഷ്ണമൂര്‍ത്തി. കൃഷ്ണമൂര്‍ത്തിയെ പിടികൂടാന്‍ കഴിഞ്ഞ 4 വര്‍ഷത്തോളമായി കേരളം, കര്‍ണാടക, തമിഴ്നാട് ആന്ധ്രാ പൊലീസ് സേനകള്‍ ശ്രമിക്കുകയായിരുന്നു. എന്‍ഐഎയും ഐബിയും ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. നിലമ്പൂര്‍-വയനാട് വഴിയില്‍ കര്‍ണാടകത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്തുവച്ച് കഴിഞ്ഞ ദിവസമാണ് കേരള പൊലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് ഇയാളെ പിടികൂടിയത്.