കിളികൊല്ലൂർ: വ്യാജ ലോജിസ്റ്റിക്ക് സ്ഥാപനത്തിന്റെ പേരിൽ വാഹനം കരാറിലെടുത്ത് തിരികെ നൽകാതെ പണയം വച്ച് ചതിച്ചയാളെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂർ പെരുവമ്പ് വെളളീശ്വരം ചെറുവട്ടത്ത് വീട്ടിൽ നിന്നും എറണാകുളം കാക്കനാട് എച്ച്.പി പെട്രോൾ പമ്പിന് സമീപം തേവയ്ക്കൽ പുത്തൻപുരയ്ക്കൽ ലൈൻ 48 ൽ വേണുഗോപാൽ മകൻ കാർത്തിക്ക് (27) ആണ് പോലീസ് പിടിയിലായത്.
ഇയാൾ കിളികൊല്ലൂർ സ്വദേശിയായ സാജിദ് വാഹിദിന്റെ ദോസ്ത് പിക്ക് അപ്പ് വാൻ 25000/- രൂപ മാസ വാടകയ്ക്ക് കരാറുപ്പിച്ച് എടുത്തിരുന്നു. ടെലിഫോണിലൂടെ ബന്ധപ്പെട്ടാണ് വാഹനം എടുത്തത്. തുടർന്ന് ഇയാൾ വാഹനം ലോജിസ്റ്റിക്ക് സ്ഥാപനത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് എറണാകുളത്തേക്ക് കൊണ്ട് പോയി. മാസ വാടക നൽകാതിരുന്നതിനെ തുടർന്ന് വാഹന ഉടമ വാഹനം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വാഹനം നൽകിയില്ല. തുടർന്ന് സാജിദ് വാഹിദ് കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ വിശ്വാസ വഞ്ചനയും ചതിക്കും രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ വാഹനം ഒരു ലക്ഷം രൂപ വാങ്ങി മറ്റൊരാൾക്ക് പണയപ്പെടുത്തിയതായി കണ്ടെത്തി. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്സ്.ഐ മാരായ അനീഷ്.എ.പി, നിസാക്ക്, ജയൻ കെ സക്കറിയ എ.എസ്.ഐ സുനിൽകുമാർ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്യ്ത്