25.9 C
Kollam
Friday, January 28, 2022
spot_img

കരവാളൂരിൽ ഡിവൈൻ വർഷിപ്പ്സെൻ്ററിന് തീപിടിച്ചു

വീഡിയോ ലിങ്ക്……………………..https://fb.watch/8QXo8OY6jt/

പുനലൂർ : കരവാളൂരിൽ പിറക്കലിൽ പ്രവർത്തിചിരുന്ന ഡിവൈൻ വർഷിപ്പ് സെൻ്ററിന് തീപിടിച്ചു. ക്രിസ്ത്യൻ പെന്തക്കോസ്ത് സഭയുടെ പ്രാർത്ഥനാലയ മാണിത്. പുലർച്ചെ ആയിരുന്നു സംഭവം. ഞായറാഴ്ച വിശ്വാസികൾ പ്രാർത്ഥനയ്ക്കായി എത്തുന്നതിന് മുൻപ് ആയിരുന്നു അപകടം. ഇതിനാൽ ഒരു വൻദുരന്തം ഒഴിവായി. ആർക്കും ആളപായം ഇല്ല. കെട്ടിടത്തിൻ്റെ മേൽക്കൂരയും പൂർണ്ണമായും കത്തിയമർന്നു. പുനലൂർ നിന്നും അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. പ്രാർത്ഥനാഹാളിലെ എ.സി ഉൾപ്പെടെ യുള്ളവ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമികനിഗമനം. കരവാളൂർ ഗ്രേസ് വില്ലയിൽ തോമസ് ചെറിയാൻ്റെ പേരിലാണ് ഡിവൈൻ വർഷിപ്പ് സെന്റർ പ്രവർത്തിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles